Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ മലയാളിയെന്ന് വിളിക്കരുത്; പൊട്ടിത്തെറിച്ച് സായി പല്ലവി

sai-pallavi-new-photo

പ്രേമം സിനിമയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനംകവർന്ന സായി പല്ലവി ഇപ്പോൾ തെലുങ്കിലെ വിലപിടിച്ച നടിമാരിൽ ഒരാളാണ്. പ്രേമം സിനിമയിലെ മലർ എന്ന കഥാപാത്രമാണ് സായിയെ കാണുമ്പോൾ ഏവർക്കും ഓർമവരുക.

അതുകൊണ്ടുതന്നെ തെലുങ്ക് പ്രേക്ഷകരും സായി പല്ലവിയെ മലയാളി നടിയായാണ് കണക്കാക്കുന്നത്. എന്നാൽ ആ വിളി സായി പല്ലവിയ്ക്ക് അത്ര ഇഷ്ടമല്ലത്രേ. താന്‍ തമിഴ് പെണ്‍കുട്ടിയാണെന്നും മല്ലുഗേള്‍ എന്നുവിളിക്കരുതെന്നും സായി പല്ലവി പറയുന്നു.

തെലുങ്ക് മാധ്യമങ്ങളില്‍ സായി മലയാളിയാണെന്ന രീതിയില്‍ വാര്‍ത്ത വന്നിരുന്നു. കൂടാതെ വിവാഹിതനായ ഒരു തമിഴ് നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകുമെന്നും ഗോസിപ്പ് പടർന്നു. എന്നാല്‍ ഈ ഗോസിപ്പിനേക്കാള്‍ സായിയ്ക്ക് ദേഷ്യം മല്ലുഗേള്‍ എന്ന വിളിയാണത്രെ.

ഒരു സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ ഒരാള്‍ മലയാളി എന്ന് വിശേഷിപ്പിച്ചത് സായിക്ക് ഇഷ്ടമായില്ല. നീരസം പ്രകടിപ്പിച്ച സായി, താന്‍ മലയാളിയല്ലെന്നും തമിഴ്‌നാട്ടുകാരിയാണെന്നും പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

താൻ ജനിച്ചുവളർന്നത് കൊയമ്പത്തൂർ ആണെന്നും ദയവ് ചെയ്ത് തന്നെ മലയാളിയെന്ന് മുദ്ര കുത്തരുതെന്നും സായി പല്ലവി മാധ്യമങ്ങളോട് പറഞ്ഞു.