പ്രേമത്തിലൂടെ മലയാള മനസ്സ് കീഴടക്കിയ സായ് പല്ലവി തെലുങ്കിലൂടെ സിനിമാലോകം കീഴടക്കാൻ ഒരുങ്ങുകയാണ്. ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ഫിദായാണ് സായിയുടെ പുതിയ ചിത്രം.
എന്നാൽ ഒരുകാര്യത്തിൽ സായി അൽപം ടെൻഷനിലാണ്. തെലുങ്ക് ഡബ്ബിങിന്റെ കാര്യത്തിൽ. പ്രേമത്തിലും കലി സിനിമയിലും മലയാളവും തമിഴുമൊക്കെ നന്നായി ഡബ്ബ് ചെയ്ത സായിയ്ക്ക് തെലുങ്കിലെത്തിയപ്പോൾ അൽപം പണികിട്ടി.
Sai Pallavi Dubbing for Fidaa - Sekhar Kammula
നാക്കുളുക്കിയും വാക്കുകള്‍ തെറ്റിയും തെലുങ്കില്‍ ഡബ്ബ് ചെയ്യുന്ന വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. സംവിധായകനായ ശേഖറും സായ് പല്ലവിക്ക് പിന്തുണയുമായി കൂടെയുണ്ട്. പെണ്‍കുട്ടിയായുള്ള സായ് പല്ലവിയുടെ പരിവര്‍ത്തനം എന്നാണ് വിഡിയോയ്ക്ക് ശേഖര്‍ നല്‍കിയ അടിക്കുറിപ്പ്. വരുണ്‍ തേജ് ആണ് ഈ ചിത്രത്തിലെ നായകന്‍.
തെലുങ്കാനയിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന എന്‍ആര്‍ ഐ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ടീസർ ഇതിനോടകം തരംഗമായി കഴിഞ്ഞു.