നായകനല്ല, നയൻതാരയ്ക്കായി 200 ബൗൺസേർസ്

നയൻതാരയും ശിവകാർത്തികേയനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം വേലൈക്കാരന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. രാജസ്ഥാൻ ആണ് ലൊക്കേഷൻ. ഒരു ഗാനരംഗമാണ് അണിയറപ്രവർത്തകർ ചിത്രീകരിക്കുന്നത്.

സ്ഥലത്ത് കൂറ്റൻ സെറ്റാണ് ഉണ്ടാക്കിയിരിക്കുന്നത്. രാജസ്ഥാനിൽ കാശ്മീർ പുനസൃഷ്ടിക്കുകയാണ് അണിയറപ്രവർത്തകർ. അതിനിടെ താരങ്ങളെ കാണാൻ ധാരാളം ആളുകളാണ് സെറ്റിൽ എത്തുന്നത്. നയൻതാരയുടെ സുരക്ഷക്കായി മാത്രം 200 ബൗണ്‍േസർസിനെയാണ് നിയോഗിച്ചിരിക്കുന്നത്. സംഘർഷസാധ്യത മുന്നിൽക്കണ്ടാണ് ഇത്രയും സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നു.

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വേലൈക്കാരൻ. ചിത്രത്തിൽ വില്ലനായാണ് ഫഹദ് എത്തുക. സിനിമയുടെ ട്രെയിലർ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടുകയും ചെയ്തു.

തനിഒരുവൻ എന്ന ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.  24 എ എം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ ഡി രാജയാണ് നിർമാണം‍. 

സ്നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്നു‍ ഛായാഗ്രഹണം രാംജി.