അഭിഷേകും ആരാധ്യയും ഐശ്വര്യയ്ക്കു നല്‍കിയ പിറന്നാള്‍ സമ്മാനം

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായുടെ നാല്‍പ്പത്തിനാലാം പിറന്നാളായിരുന്നു നവംബര്‍ 1ന്. ആരാധകരും കുടുംബാംഗങ്ങളും താരത്തിന് ആശംസകൾ നേർന്നിരുന്നു. ഐശ്വര്യയ്ക്കായി ഭര്‍ത്താവ് അഭിഷേകും മകള്‍ ആരാധ്യയും സർപ്രൈസ് പിറന്നാൾ സമ്മാനവും നൽകുകയുണ്ടായി. അതിഗംഭീര പിറന്നാൾ കേക്ക് ആയിരുന്നു ഇരുവരുടെയും സമ്മാനം.

അഭിഷേകിന്റെ ആവശ്യ പ്രകാരം പ്രമുഖ ബേക്കറി നിർമിച്ചു നല്‍കിയ കേക്ക് ആരാധകരെയും അത്ഭുതപ്പെടുത്തി. ഇത്തവണ കാന്‍ ഫെസ്റ്റിവലിൽ ഐശ്വര്യ അണിഞ്ഞ വസ്ത്രത്തിന്റെ രൂപത്തിലാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. ആഷിനെപ്പോലെ തന്നെ സിന്‍ഡ്രല്ല കേക്കും മനോഹരമായിട്ടുണ്ടെന്ന് ആരാധകരും പറയുന്നു.

പൂര്‍ണ്ണമായും ഭക്ഷ്യയോഗ്യമായ ഫാബ്രിക്കുകള്‍ ആണ് കേക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാലു ദിവസം കൊണ്ടായിരുന്നു നിർമാണം.