തമിഴകത്തെ പ്രിയജോഡികളാണ് നയൻതാരയും സംവിധായകന്‍ വിഘ്നേശ് ശിവനും. ഈയടുത്ത് ഇരുവരും ഒന്നിച്ചുള്ള പഞ്ചാബ് യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ നയൻസിന്റെയും വിഘ്നേശിന്റെയും മറ്റൊരു വിഡിയോ ആരാധകർ ആഘോഷിക്കുകാണ്.
വിഘ്നേഷ് ശിവന്റെ പിറന്നാളായിരുന്നു സെപ്തംബർ 18ന്. പിറന്നാൾ നയൻതാരയോടൊപ്പമാണ് വിഘ്നേശ് ആഘോഷിച്ചത്. പാക്മാൻ സ്മാഷ് എന്ന ഗെയിമിൽ വിഘ്നേഷിനെ തോൽപ്പിക്കുന്ന നയൻതാരയുടെ വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. വിഘ്നേശ് തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നതും.