Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2.0 എത്തുന്നു, ഹോളിവുഡ് കോളിവുഡിലേക്കിറങ്ങും

2.0-making-video

സൂപ്പർ താരം രജനീകാന്ത്, ഒപ്പം ബ്രഹഹ്മാണ്ഡ സംവിധായകൻ ശങ്കറും. ഈ കോമ്പിനേഷൻ തരുന്ന ആവേശം എത്രവലുതാണ് ? ഇരുവരും ഒന്നിക്കുന്ന 2.0 എന്ന പുതിയ ചിത്രത്തിന്റെ മെയ്ക്കിങ്ങ് വിഡിയോ സൂചിപ്പിക്കുന്നത് വരാനിരിക്കുന്നത് ഇന്ത്യൻ സിനിമ ഇന്നു വരെ കാണാത്ത മഹാത്ഭുതമായിരിക്കുമെന്നാണ്. രണ്ടു മിനുട്ട് ദൈർഘ്യമുള്ള വിഡിയോയിൽ ചിത്രത്തിലെ അണിയറയിലെ വമ്പൻ ഒരുക്കങ്ങളുടെ വിശേഷങ്ങളാണുള്ളത്. ഹോളിവുഡ് സ്റ്റൈലിൽ ഒരുക്കുന്ന ചിത്രം ബാഹുബലിയെ വരെ പിന്നിലാക്കുമെന്നാണ് സൂചന.

റോബോട്ടുകളും വമ്പൻ റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമാണവും റഹ്മാന്റെ കടന്നുവരവും അക്ഷയ് കുമാറിന്റെ മേക്ക് അപ്പും ഫൈറ്റിങ് രംഗങ്ങളും ചിത്രത്തിലേക്കു വേണ്ട മറ്റു കാര്യങ്ങളുടെ നിർമാണവും ഷൂട്ടിങിലെ വെല്ലുവിളികളും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് വിഡിയോയിലുള്ളത്. ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം നമ്മെ അതിശയപ്പിക്കും. 

എ.ആര്‍.റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നീരവ് ഷായുടേതാണ് ഛായാഗ്രഹണം. ആന്തണിയുേടതാണ് എഡിറ്റിങ്. ജോൺ ഹ്യൂഗ്സ്, വാൾട്ട് ജോൺസ് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ടെക്നീഷ്യൻസും ചിത്രത്തിന്ഫെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്.