ജ്യോതിക നായികയായി എത്തുന്ന ചിത്രം 'കാട്രിന്‍ മൊഴി'യുടെ ടീസറെത്തി. സൂര്യയാണ് ടീസര്‍ പുറത്തുവിട്ടത്. ‘തമാശക്കാരിയായി ജോ തിരിച്ചെത്തുന്നു, നിങ്ങള്‍ക്കിത് ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പാണ്,’ എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ടീസര്‍ പങ്കുവച്ചത്.
ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് ചിത്രമായ 'തുമാരി സുലു'വിന്റെ തമിഴ് റീമേക്കാണ് 'കാട്രിന്‍ മൊഴി'. തമിഴിൽ സംവിധാനം രാധാ മോഹനാണ്.
ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത് വിഥാര്‍ത്താണ്. നടി ലക്ഷ്മി മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി. റേഡിയോ ചാനലിന്റെ മേധാവിയായാണ് ലക്ഷ്മി മഞ്ജു പ്രത്യക്ഷപ്പെടുന്നത്.
ഈ വര്‍ഷം ആദ്യമിറങ്ങിയ സംവിധായകന്‍ ബാലയുടെ നാച്ചിയാര്‍ എന്ന ചിത്രത്തിനു ശേഷം ജ്യോതിക അഭിനയിക്കുന്ന ചിത്രമാണിത്. മണിരത്‌നത്തിന്റെ മള്‍ട്ടി സ്റ്റാറര്‍ ചിത്രമായ ചെക്ക ചിവന്ത വാനമാണ് ജ്യോതികയുടെതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.