സര്‍ക്കാറിന് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തമിഴ്‌സിനിമയിലെ പ്രമുഖ നിര്‍മാണ-വിതരണ കമ്പനിയായ എ.ജി.എസ് എന്റര്‍ടടൈന്‍മെന്റിന്റെ ബാനറിലാണ് പുതിയ ചിത്രം എത്തുന്നത്. അറ്റ്ലിയാണ് സംവിധായകന്‍.
വിജയുടെ 63-ാമത്തെ ചിത്രമാണിത്. തെരി, മെര്‍സര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലിയും വിജയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എ.ജി.എസിന്റെ സാരഥിയായ അര്‍ച്ചന കല്‍പതിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
ചിത്രത്തിൽ ഹാസ്യനടൻ വിവേക് ഒരു പ്രധാന വേഷത്തിലെത്തുന്നു. എ.ആർ. റഹ്മാൻ സംഗീതവും ജി.കെ വിഷ്ണു ഛായാഗ്രഹണവും അനൽ അരശ് ആക്‌ഷൻ കൊറിയോഗ്രഫിയും നിർവഹിക്കും. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആദ്യം ആരംഭിക്കും. ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തിക്കാനാണ് തീരുമാനം.