പൊതുവെ അൽപം ദേഷ്യക്കാരനാണ് പ്രകാശ് രാജ്. പല അഭിമുഖങ്ങളിലും അദ്ദേഹം അത് തുറന്ന് പ്രകടിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിൽ ഒരു ആരാധകന്റെ മൊബൈൽ ഫോൺ പ്രകാശ് രാജ് എറിഞ്ഞ് ഉടച്ചു.
സിനിമയുടെ ചിത്രീകരണത്തിന്റെ ആവശ്യത്തിനായി ചെന്നൈയിൽ എത്തിയതായിരുന്നു താരം. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുന്ന എക്സിറ്റ് ഗെയ്റ്റിൽ അദ്ദേഹത്തെ കാത്ത് ആരാധകരും നിൽക്കുന്നുണ്ടായിരുന്നു. കടുത്ത ആരാധകനായ ഒരു യുവാവ് പെട്ടന്നുതന്നെ പ്രകാശ് രാജിനെ കടന്നുപിടിച്ച് സെൽഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ആരാധകന്റെ പ്രവർത്തി കണ്ട പ്രകാശ് രാജ് ദേഷ്യത്തോടെ അയാളുടെ മൊബൈൽ പിടിച്ചുവാങ്ങി തറിയിലിട്ട് എറിഞ്ഞ് ഉടച്ചു. മൊബൈൽ കക്ഷണങ്ങളായി ചിതറി.
ഞെട്ടിപ്പോയ ആരാധകന്‍ പ്രകാശ് രാജിനോട് കയർത്ത്് സംസാരിക്കാൻ തുടങ്ങി. എന്നാൽ അദ്ദേഹം പെട്ടന്നുതന്നെ തന്റെ കാറിൽ കയറി സ്ഥലംവിട്ടു. സംഭവത്തെക്കുറിച്ച് എയർപോർട്ട് അധികൃതർക്ക് പരാതി നല്‍കിയിട്ടും കാര്യമായ ഫലമുണ്ടായില്ല.