തനി ഒരുവൻ എന്ന ചിത്രത്തിന് ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ് ഫാസിൽ. ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക.
ഇപ്പോഴിതാ സിനിമയിൽ ഒരു പ്രധാനവേഷത്തിൽ പ്രകാശ് രാജും എത്തുന്നുവെന്നതാണ് പുതിയ വാർത്ത. മോഹൻരാജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശിവയുടെ പുതിയ ചിത്രമായ റെമോയുടെ നിർമാതാവ് ആർ.ഡി രാജ തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.
സ്നേഹ, ആർജെ ബാലാജി, സതീഷ് , തമ്പി രാമയ്യ എന്നിവരാണ് സിനിമയിലെ മറ്റുകഥാപാത്രങ്ങൾ.