കൽപനയുടെ അവസാനചിത്രം; തോഴ ടീസർ

നാഗാര്‍ജ്ജുനയും കാര്‍ത്തിയും പ്രധാനകഥാപാത്രങ്ങളാകുന്ന തോഴാ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ദ് ഇന്‍ടച്ചബിള്‍സ് എന്ന ഫ്രഞ്ച് സിനിമയുടെ ഒഫീഷ്യല്‍ റീമേക്കാണ് ഈ ചിത്രം. ഊപ്പിരി എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുക.

തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന തോഴ വംശിയാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ എന്ന സിനിമയുടെ പ്രമേയത്തോടും സമാനതയുള്ള ചിത്രമാണ് തോഴാ.

തമന്നയാണ് നായിക. അന്തരിച്ച നടി കൽപനയുടെ അവസാനചിത്രം കൂടിയാണിത്. അനുഷ്‌കാ ഷെട്ടിയും ശ്രിയാ സരണും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നു. ഗോപിസുന്ദര്‍ സംഗീതം. പി എസ് വിനോദ് ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.