ആദ്യ ഭാര്യ എന്നോട് ചെയ്തത്, ഒടുവിൽ കേസ് കൊടുത്തു: ക്രിസ് വേണുഗോപാൽ വെളിപ്പെടുത്തുന്നു
ആദ്യവിവാഹത്തെപ്പറ്റി തുറഞ്ഞു പറഞ്ഞ് ടെലിവിഷൻ താരവും വോയ്‌സ് ആർട്ടിസ്റ്റുമായ ക്രിസ് വേണുഗോപാൽ. സ്വാതന്ത്ര്യമില്ലാത്ത ഒരു വിവാഹബന്ധത്തിൽ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് പുറത്തുവന്നതെന്നും നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ ദിവ്യയെ വിവാഹം കഴിച്ചതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ക്രിസ് വേണുഗോപാൽ പറഞ്ഞു.
ആദ്യവിവാഹത്തെപ്പറ്റി തുറഞ്ഞു പറഞ്ഞ് ടെലിവിഷൻ താരവും വോയ്‌സ് ആർട്ടിസ്റ്റുമായ ക്രിസ് വേണുഗോപാൽ. സ്വാതന്ത്ര്യമില്ലാത്ത ഒരു വിവാഹബന്ധത്തിൽ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് പുറത്തുവന്നതെന്നും നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ ദിവ്യയെ വിവാഹം കഴിച്ചതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ക്രിസ് വേണുഗോപാൽ പറഞ്ഞു.
ആദ്യവിവാഹത്തെപ്പറ്റി തുറഞ്ഞു പറഞ്ഞ് ടെലിവിഷൻ താരവും വോയ്‌സ് ആർട്ടിസ്റ്റുമായ ക്രിസ് വേണുഗോപാൽ. സ്വാതന്ത്ര്യമില്ലാത്ത ഒരു വിവാഹബന്ധത്തിൽ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് പുറത്തുവന്നതെന്നും നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ ദിവ്യയെ വിവാഹം കഴിച്ചതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ക്രിസ് വേണുഗോപാൽ പറഞ്ഞു.
ആദ്യവിവാഹത്തെപ്പറ്റി തുറഞ്ഞു പറഞ്ഞ് ടെലിവിഷൻ താരവും വോയ്‌സ് ആർട്ടിസ്റ്റുമായ ക്രിസ് വേണുഗോപാൽ. സ്വാതന്ത്ര്യമില്ലാത്ത ഒരു വിവാഹബന്ധത്തിൽ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് പുറത്തുവന്നതെന്നും നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ ദിവ്യയെ വിവാഹം കഴിച്ചതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ക്രിസ് വേണുഗോപാൽ പറഞ്ഞു. ക്രിസ് വേണുഗോപാലും സീരിയൽ താരമായ ദിവ്യ ശ്രീധറും വിവാഹിതരായത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വിവാഹവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ ഒപ്പം വിവാദങ്ങളും തലപൊക്കിയിരുന്നു. ആദ്യം ക്രിസിന്റെ നരച്ച താടിയും മുടിയും ആയിരുന്നു വിവാദത്തിന് അടിസ്ഥാനമെങ്കിൽ പിന്നീട് ക്രിസിന്റെ ആദ്യ വിവാഹത്തെപ്പറ്റിയായി ചർച്ച. ക്രിസിന്റെ ആദ്യവിവാഹത്തിലെ ഭാര്യ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ തന്റെ പേരിൽ നിന്ന് ക്രിസിന്റെ പേര് ഒഴിവാക്കിയിട്ടില്ലെന്നും അവരെ വഞ്ചിച്ചാണ് ക്രിസ് ദിവ്യയെ വിവാഹം കഴിച്ചതെന്നുമായിരുന്നു ചർച്ചകൾ പുരോഗമിച്ചത്.
‘‘എന്റെ കുടുംബത്തോടൊപ്പം ഞാൻ നിൽക്കാൻ പാടില്ല എന്ന് പറയുന്ന ഒരു വിവാഹബന്ധം ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. എനിക്ക് അത് സമ്മതിച്ചു കൊടുക്കാൻ പറ്റില്ല കാരണം എന്റെ അച്ഛനെയും അമ്മയെയും എനിക്ക് നോക്കിയേ പറ്റൂ. വീട്ടിൽ ആരും വരാൻ പാടില്ല , പുറത്തു പോകാൻ പാടില്ല, ഫോൺ ചെയ്യാൻ പാടില്ല എന്നൊക്കെയുള്ള നിബന്ധനകൾ വയ്ക്കുമ്പോൾ ഞാൻ ഒരു വളർത്തുമൃഗം പോലെ ആയിപോയി. ഗ്ലാസ്സിനകത്ത് അടച്ചിട്ടു വളർത്തുന്ന ഒരു ചിലന്തി ആണോ ഞാൻ, ഞാൻ അതല്ല ഞാൻ ഒരു മനുഷ്യനാണ്. ഒരുപാട് വിഷമിച്ചിട്ടാണ് ഞാൻ 2018 ൽ അവിടെ നിന്ന് തിരിച്ചു വരുന്നത്.
2019ൽ വിവാഹമോചനത്തിന് കേസ് കൊടുത്തു. ആ കേസ് തീർന്നത് 2022 ലാണ്. അത് കഴിഞ്ഞ് ഒൻപതു മാസം കഴിഞ്ഞാണ് ഞാൻ ജീവിതത്തിലേക്ക് ഒരാൾ വരണമെന്ന് ആഗ്രഹിച്ചത്. ഒരാൾ ജീവിതത്തിലേക്ക് വരാൻ ഇരിക്കുകയായിരുന്നു പക്ഷേ നിർഭാഗ്യവശാൽ അവർ മരിച്ചുപോയി. അതും കഴിഞ്ഞ് 1200 ദിവസങ്ങൾക്ക് ശേഷമാണ് ഈ വിവാഹത്തിലേക്ക് എത്തുന്നത്. ഇപ്പൊ ആരോ യുട്യൂബിൽ ഇതാണ് ക്രിസ്സിന്റെ ഭാര്യ എന്നൊക്കെ പറഞ്ഞ് ഒരു വിഡിയോ ഇട്ടിരിക്കുന്നു. ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടാത്തതായി എന്തുണ്ട്. ഈ വിവരങ്ങളൊക്കെ കിട്ടും ഞാൻ വിവാഹിതനായിരുന്നു എന്ന് ഞാൻ പറയുന്നുണ്ടല്ലോ, ഞാൻ വിവാഹമോചിതനും ആണ്. ഈ വിഡിയോ ഒക്കെ ഇടുന്ന ആൾക്കാരോട് പറയാനുള്ളത് എന്നോട് ചോദിച്ചാൽ ഞാൻ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കാം അല്ലാതെ എന്തെങ്കിലും ഒക്കെ പറഞ്ഞ് വിഡിയോ ഇട്ട് ഒരാളുടെ ജീവിതത്തിൽ കരി വാരി തേക്കുന്നത് എന്തിനാണ്. ഞാൻ ഒന്നും പറയുന്നില്ല. പക്ഷേ ജീവിതം കൊണ്ട് അവർക്ക് അതിന്റെ ശിക്ഷ കിട്ടും എന്ന് ഞാൻ കരുതുന്നു.’’ ക്രിസ് വേണുഗോപാൽ പറയുന്നു.
‘പത്തരമാറ്റ്’ എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ ക്രിസ് വേണുഗോപാല്‍ ഒരു റേഡിയോ ജോക്കിയായിരുന്നു. സീരിയലിലെ രംഗപ്രവേശത്തിന് മുന്നേ അനൗൺസറായും നിരവധി പരസ്യചിത്രങ്ങളുടെ ഗാഭീര്യം നിറഞ്ഞ ശബ്ദമായും എല്ലാം പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് ക്രിസ്. ഡോക്ടറേറ്റും എൽഎൽബിയും നേടിയ അദ്ദേഹത്തിന് റേഡിയോ, ടെലിവിഷൻ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുമുണ്ട്. മോട്ടിവേഷനൽ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്നൊ തെറാപിസ്റ്റുമാണ് ഇദ്ദേഹം. സൈക്കോളജിയിൽ എംഎസ്എസി പൂർത്തിയാക്കിയതാണ്. ഡിജിറ്റൽ ഫിലിം മേക്കിങും പൂർത്തിയാക്കിയിട്ടുണ്ട്.
സീരിയലുകളിൽ ക്യാരക്ടർ വേഷങ്ങളില്‍ തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഒരു മകളും മകനുമുണ്ട് താരത്തിന്. വിവാഹമോചനം കഴിഞ്ഞ് ആകെ ബുദ്ധിമുട്ടി നില്‍ക്കുമ്പോളാണ് ക്രിസിനെ പരിചയപ്പെടുന്നതെന്നും തനിക്കും തന്റെ മക്കൾക്ക് ഒരു അത്താണിയായിരിക്കും ക്രിസ് എന്ന തോന്നലാണ് ഈ വിവാഹബന്ധത്തിലേക്ക് നയിച്ചതെന്നും ദിവ്യ പറയുന്നു.