കനേഡിയൻ മലയാളി വ്ലോഗറായ ശ്രുതി അനിൽകുമാറിന്റെ വിമർശന വിഡിയോയിൽ പ്രതികരിച്ച് ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ. തനിക്ക് തെറ്റുപറ്റിയെന്നും തിരുത്താൻ ശ്രമിക്കുമെന്നുമാണ് ജാസ്മിന്റെ മറുപടി. അടുത്തിടെ, ജാസ്മിനും നടനും ബിഗ് ബോസ് മത്സരാർഥിയും ജാസ്മിന്റെ സുഹൃത്തുമായ ഗബ്രിയും​​ ഒന്നിച്ച് തായ്‌ലാൻഡിലേക്ക് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനേഡിയൻ മലയാളി വ്ലോഗറായ ശ്രുതി അനിൽകുമാറിന്റെ വിമർശന വിഡിയോയിൽ പ്രതികരിച്ച് ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ. തനിക്ക് തെറ്റുപറ്റിയെന്നും തിരുത്താൻ ശ്രമിക്കുമെന്നുമാണ് ജാസ്മിന്റെ മറുപടി. അടുത്തിടെ, ജാസ്മിനും നടനും ബിഗ് ബോസ് മത്സരാർഥിയും ജാസ്മിന്റെ സുഹൃത്തുമായ ഗബ്രിയും​​ ഒന്നിച്ച് തായ്‌ലാൻഡിലേക്ക് ഒരു യാത്ര പോയിരുന്നു. ഇരുവരുടെയും തായ്‌ലാൻഡ് വ്ളോഗിൽ നിന്നുള്ള ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ശ്രുതിയുടെ വിമർശനം. ബസ് യാത്രയ്ക്കിടെ, സഹയാത്രികയുടെ മുഖം അവരറിയാതെ പകർത്താൻ ശ്രമിക്കുന്ന  ജാസ്മിനെ വിഡിയോയിൽ കാണാം. ഈ പ്രവൃത്തിയെയാണ് ശ്രുതി വിമർശനാത്മകമായി സമീപിച്ചത്. 

‘‘ഇങ്ങനെയൊക്കെ ചെയ്യുന്നതു കൊണ്ടാണ് പലപ്പോഴും ഇന്ത്യൻ ടൂറിസ്റ്റുകളെ വിദേശികൾക്ക് ഇഷ്ടമല്ലാത്തത്. പലർക്കും സിവിക്സ് സെൻസ് കുറവാണ്. മറ്റുള്ളവരുടെ വിഡിയോ അവർ അറിയാതെ പകർത്തുന്നത് മോശം കാര്യമാണ്. മറ്റു രാജ്യങ്ങളിൽ പോവുമ്പോൾ നന്നായി പെരുമാറാൻ ശ്രദ്ധിക്കണം. നിങ്ങൾ നിങ്ങളുടെ നാടിനെ കൂടിയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നോർക്കുക. മറ്റുള്ളവർക്ക് ആദരം കൊടുക്കാൻ ശ്രദ്ധിക്കണം. ജാസ്മിൻ എന്ന കണ്ടന്റ് ക്രിയേറ്ററെ ഏറെയിഷ്ടമാണ്. പക്ഷേ ഈ കാണിച്ചത് ശരിയായില്ല. അതുകൊണ്ടാണ് ഇതു പറയുന്നത്,’’ ശ്രുതിയുടെ വാക്കുകളിങ്ങനെ.

ADVERTISEMENT

‘‘നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും പൂർണമായും അംഗീകരിക്കുകയല്ല, പക്ഷേ ഈ വിഷയം എന്റെ ശ്രദ്ധയിൽപെടുത്തിയതിനു നന്ദി. ഞാൻ അതിനെ ന്യായീകരിക്കുന്നില്ല,  പക്ഷേ ഞാൻ ജനിച്ചതും വളർന്നതുമായ ചുറ്റുപാടുകൾ ലോകത്തെ വിശാലമായി മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലുള്ളതായിരുന്നില്ല. ഇതെല്ലാം എനിക്ക് പുതിയ പാഠങ്ങളാണ്. 

ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെകളേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് ഞാനിന്ന്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊരു ആരോഗ്യപരമായ വിമർശനമായി എടുക്കുന്നു. അടുത്ത തവണ മുതൽ കുറേക്കൂടി മികച്ചൊരാളാവാൻ ശ്രമിക്കുന്നതായിരിക്കും,’’-ജാസ്മിന്റെ മറുപടി ഇങ്ങനെയായിരുന്നു.

English Summary:

Bigg Boss star Jasmin Jaffar responds to a critique video by Canadian Malayali vlogger Shruthi Anil Kumar.