അഭിനയിച്ചപ്പോൾ മാത്രമല്ല, പാട്ടുകൾ പാടിയപ്പോഴും ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല മോഹൻലാൽ. ഇത് ആദ്യമായല്ല മോഹൻലാൽ ഒരു ചിത്രത്തിനായി ഗാനം ആലപിക്കുന്നതും. എന്നാൽ റെക്കോർഡിങ് സ്റ്റുഡിയോയിൽ ഗായകനായി എത്തി അനുസരണയോടെ പാട്ടുപാടുന്ന മോഹൻലാലിനെ കാണുന്നത് ഡ്രാമയുടെ പ്രൊമോഷണൽ വിഡിയോയിലൂടെയായിരിക്കും. സിനിമ തീയറ്ററുകളിൽ എത്തുന്നതിനു മുൻപുതന്നെ ഗാനം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ആറുലക്ഷത്തിലധികം ആളുകൾ ഗാനം യൂട്യൂബിൽ കണ്ടു കഴിഞ്ഞു. പാട്ട് ഒരു പേപ്പറിൽ എഴുതി പഠിച്ച് ആ പേപ്പറുമായി റെക്കോർഡിങ് സ്റ്റുഡിയോയിലേക്കു കയറിവന്ന മോഹൻലാലിനെ കണ്ടപ്പോൾ അതിശയിച്ചു പോയി എന്ന് ഡ്രാമയിലെ ഗാനത്തിനു സംഗീതം നൽകിയ വിനു തോമസ് പറയുന്നു. മോഹൻലാലിനെ കൊണ്ടു പാടിച്ചതിന്റെ രസകരമായ അനുഭവം പങ്കുവെക്കുകയാണ് വിനു
മോഹൻലാൽ പാടിയാൽ കൊള്ളാമായിരിക്കും
ചിത്രത്തിന്റെ പ്രൊമോ ഗാനമായാണ് പണ്ടാരാണ്ട് ചിട്ടപ്പെടുത്തുന്നത്. ഡ്രാമ ഉടനീളം മോഹൻലാൽ ചിത്രമായതുകൊണ്ടു തന്നെ ഇങ്ങനെ ഒരു ഗാനം വേണമെന്ന ആവശ്യം ഉയർന്നപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നതു ലാലേട്ടന്റെ മുഖം തന്നെയായിരുന്നു. ഞാൻ ഇക്കാര്യം രഞ്ജിത്ത് സാറിനോടു സംസാരിച്ചു. അദ്ദേഹം അത് ലാലേട്ടനോടു പറഞ്ഞപ്പോൾ ലാലേട്ടന്റെ ഭാഗത്തു നിന്നും നല്ല പോസിറ്റീവ് റെസ്പോൺസ് ആണു ലഭിച്ചത്. പാടി നോക്കാം, എന്നു ലാലേട്ടൻ പറഞ്ഞു. പിന്നെ ഞാൻ ചെയ്ത ട്യൂണിന് അനുയോജ്യമായ വരികൾ ഹരിനാരായണൻ എഴുതിതന്നതും സഹായമായി. ലാലേട്ടൻ പാടണം എന്നത് എന്റെ മനസ്സിൽ തോന്നിയ ഒരു ആഗ്രഹമായിരുന്നു. അത് അവരുടെ സപ്പോര്‍ട്ട് ലഭിച്ചപ്പോൾ യാഥാർഥ്യമായി.
ലാലേട്ടൻ 'കൂൾ' ആക്കിയ റെക്കോർഡിങ്
വളരെ രസകരമായിരുന്നു ഈ ഗാനത്തിന്റെ റെക്കോർഡിങ് സെഷൻ. സത്യത്തില്‍ ഞാൻ വലിയ ടെന്‍ഷനിലായിരുന്നു. കാരണം ലാലേട്ടനെ പോലെ ഒരാളെക്കൊണ്ടാണല്ലോ പാടിക്കുന്നത്. എന്നാൽ അദ്ദേഹം സ്റ്റുഡിയോയിൽ വന്നതോടെ ടെൻഷനെല്ലാം പോയി. കാരണം അത്രയും കൂളായി ആണ് അദ്ദേഹം നമ്മളോട് ഇടപഴകിയത്. അതുകൊണ്ടു തന്നെ ആ സമയത്തുണ്ടായ രസകരമായ സംഭാഷണങ്ങളും മറ്റും അതില്‍ ഉപയോഗിച്ചു. അങ്ങനെയാണു ഗാനത്തിന്റെ തുടക്കത്തിലുള്ള ഡയലോഗുകളെല്ലാം. ഒന്നും മുൻകൂട്ടി തീരുമാനിച്ചതായിരുന്നില്ല. റെക്കോർഡിങ് സമയത്ത് പെട്ടന്ന് ഉണ്ടായതാണ്.
സംഗീതം അദ്ദേഹത്തിന് അഭിനിവേശം
പാട്ടിനോടു ഉള്ളിന്റെ ഉള്ളിൽ അതിയായ അഭിനിവേശമുള്ള ആളാണ് അദ്ദേഹം. ഒരു പാട്ട് പാടി അഭിനയിക്കുമ്പോൾ തന്നെ അറിയാം പാട്ടിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം. പ്രത്യേകിച്ചു കുറെ കർണാടിക് സ്വരങ്ങളുള്ള പാട്ടുകൾ പോലും ഹൃദിസ്ഥമാക്കിയാണ് ലാലേട്ടൻ പാടി അഭിനയിച്ചിട്ടുള്ളത്. അങ്ങനെ അദ്ദേഹത്തിനു ചെയ്യാൻ കഴിയുന്നത് അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിൽ സംഗീതത്തോടുള്ള അഭിനിവേശമാണ്. അദ്ദേഹം ഒരു പ്രൊഫഷണൽ സിങ്ങറല്ല. പക്ഷേ, ഉള്ളിന്റെ ഉള്ളിൽ നന്നായി പാടണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് മോഹൻലാൽ എന്ന് എനിക്കുതോന്നി. അദ്ദേഹത്തിന്റെ ആ ഒരു പാറ്റേൺ ആണ് ഇതിൽ ഉപയോഗിച്ചത്.
ആ പേപ്പറുമായി ലാലേട്ടൻ സ്റ്റുഡിയോയിലേക്ക്
രണ്ടുമൂന്നു ദിവസം മുൻപുതന്നെ ലലേട്ടൻ ഈ പാട്ടിന്റെ വരികളും ട്യൂണും എന്റെ കയ്യിൽ നിന്നും വാങ്ങിയിരുന്നു. സ്റ്റുഡിയോയില്‍ വന്നു കഴിഞ്ഞപ്പോൾ അദ്ദേഹം നേരെ പാടാൻ ബൂത്തിലേക്കു കയറുകയാണ് ഉണ്ടായത്. എങ്ങനെ ആകും എന്നതു സംബന്ധിച്ച് എനിക്കു വലിയ ആശങ്കയുണ്ടായിരുന്നു. ഞാൻ നോക്കുമ്പോൾ ഒരു പേപ്പറിൽ അദ്ദേഹം സ്വന്തം കയ്യക്ഷരത്തിൽ പാട്ട് എഴുതി പഠിച്ചാണു സ്റ്റുഡിയോയിലേക്കു വന്നത്. അത്രയും ഡ്യൂട്ടി ഷെഡ്യൂളിനിടയിലും പഠിച്ചാണു വന്നത്. അതുകൊണ്ടു തന്നെ ഒരു മ്യൂസിക് ഡയറക്ടര്‍ എന്ന നിലയിൽ എനിക്കാണെങ്കിലും വലിയ ഭാരിച്ച ജോലിയൊന്നും ആയില്ല. എങ്ങനെയാണ് ഒരു പ്രൊഫഷണൽ സിങ്ങറെ കൊണ്ടു പാടിക്കുന്നത് അങ്ങനെ തന്നെയായിരുന്നു അദ്ദേഹം സ്റ്റുഡിയോയിൽ വന്നപ്പോൾ. മാത്രമല്ല, എന്തു തിരുത്തലുകൾ പറഞ്ഞാലും നമ്മൾ എങ്ങനെയൊക്കെ ആവശ്യപ്പെടുന്നുവോ അങ്ങനെയൊക്കെ അത്രയും ക്ഷമയോടെ അദ്ദേഹം പാടിത്തന്നു.
ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്
മൊത്തം കമ്പോസ് ചെയ്ത് എന്നാണു കിട്ടുക എന്നു അദ്ദേഹം എന്നോടു പാടി കഴിഞ്ഞ ഉടനെ തന്നെ ചോദിച്ചിരുന്നു. ഒരു രണ്ടു ദിവസത്തിനകം കേൾപ്പിക്കാമെന്നു അപ്പോൾ ഞാൻ പറഞ്ഞു. എന്നാൽ ബാക്കി കുറച്ചു വർക്കുകൾ കൂടി ഉണ്ടായിരുന്നതിനാൽ രണ്ടു ദിവസത്തിനകം തീർന്നില്ല. ഞാൻ ആണെങ്കിൽ ലാലേട്ടനോടു പറഞ്ഞ കാര്യം മറന്നു പോവുകയും ചെയ്തു. പക്ഷേ, രണ്ടാമത്തെ ദിവസം വളരെ കൃത്യമായി എനിക്ക് ഒരു കോൾ വന്നു. എന്തായി പാട്ട് എന്നു ചോദിച്ചിട്ട്. അപ്പോഴാണ് വളരെ ആകാംക്ഷയോടെ അദ്ദേഹം ഈ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് എനിക്കു മനസ്സിലായത്. പിന്നീട് ബാക്കി എല്ലാം പൂർത്തിയാക്കി കേൾപ്പിച്ചപ്പോൾ അദ്ദേഹത്തിനും ഇഷ്ടമായി.
പ്രതീക്ഷിച്ചതിലും മുകളിലെത്തിയ പാട്ട്
ദൃശ്യത്തിൽ ലാലേട്ടനു വേണ്ടി ഞാൻ മ്യൂസിക് ചെയ്തിട്ടുണ്ട്. ഞാൻ മ്യൂസിക് ചെയ്തു ലാലേട്ടൻ അഭിനയിച്ചു എന്നു മാത്രേ ഉള്ളൂ. ലാലേട്ടന്റെ ശബ്ദം ഈ പാട്ടിനു ചേരും .എന്ന് എനിക്ക് അറിയാമായിരുന്നു. മുന്‍പ് അദ്ദേഹം പാടിയതിൽ നിന്നും വ്യത്യസ്തമായ പാട്ടായിരിക്കണം എന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി എന്നു പറയുന്നത്. ഞാന്‍ അദ്ദേഹം മുൻപ് പാടിയ പാട്ടുകൾ എടുത്തു വച്ചു കേട്ടു. അതിനു ശേഷമാണ് ഞാൻ ഇത് കമ്പോസ് ചെയ്തത്. അദ്ദേഹം ഇതു പാടി വരുമ്പോൾ ഇങ്ങനെ ആയിരിക്കും എന്ന് ഏകദേശം ഒരു ധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ, അതിനെല്ലാം മുകളിലാണ് അദ്ദേഹം അതു പാടി