ഒടിയൻ, ബ്രോ ഡാഡി ഇപ്പോൾ തെക്ക് വടക്ക്! പാട്ടെഴുത്തിൽ ചുവടുറപ്പിച്ച് സംവിധായകൻ ശ്രീകുമാറിന്റെ മകൾ
ഗാനരചനാരംഗത്ത് നിലയുറപ്പിക്കാൻ സംവിധായകൻ വി.എ.ശ്രീകുമാറിന്റെ മകൾ ലക്ഷ്മി ശ്രീകുമാർ. അച്ഛൻ ശ്രീകുമാറിന്റെ ഒടിയൻ എന്ന സിനിമയിലെ "മുത്തപ്പന്റെ ഉണ്ണി" എന്ന ഗാനത്തിലൂടെയാണ് സിനിമാ സംഗീത രംഗത്ത് ലക്ഷ്മി ശ്രീകുമാർ എന്ന ഗാനരചയിതാവിനെ അറിയപ്പെട്ടു തുടങ്ങിയതെങ്കിലും ലക്ഷ്മി ആദ്യമായി വരികൾ കുറിച്ചത്
ഗാനരചനാരംഗത്ത് നിലയുറപ്പിക്കാൻ സംവിധായകൻ വി.എ.ശ്രീകുമാറിന്റെ മകൾ ലക്ഷ്മി ശ്രീകുമാർ. അച്ഛൻ ശ്രീകുമാറിന്റെ ഒടിയൻ എന്ന സിനിമയിലെ "മുത്തപ്പന്റെ ഉണ്ണി" എന്ന ഗാനത്തിലൂടെയാണ് സിനിമാ സംഗീത രംഗത്ത് ലക്ഷ്മി ശ്രീകുമാർ എന്ന ഗാനരചയിതാവിനെ അറിയപ്പെട്ടു തുടങ്ങിയതെങ്കിലും ലക്ഷ്മി ആദ്യമായി വരികൾ കുറിച്ചത്
ഗാനരചനാരംഗത്ത് നിലയുറപ്പിക്കാൻ സംവിധായകൻ വി.എ.ശ്രീകുമാറിന്റെ മകൾ ലക്ഷ്മി ശ്രീകുമാർ. അച്ഛൻ ശ്രീകുമാറിന്റെ ഒടിയൻ എന്ന സിനിമയിലെ "മുത്തപ്പന്റെ ഉണ്ണി" എന്ന ഗാനത്തിലൂടെയാണ് സിനിമാ സംഗീത രംഗത്ത് ലക്ഷ്മി ശ്രീകുമാർ എന്ന ഗാനരചയിതാവിനെ അറിയപ്പെട്ടു തുടങ്ങിയതെങ്കിലും ലക്ഷ്മി ആദ്യമായി വരികൾ കുറിച്ചത്
ഗാനരചനാരംഗത്ത് നിലയുറപ്പിക്കാൻ സംവിധായകൻ വി.എ.ശ്രീകുമാറിന്റെ മകൾ ലക്ഷ്മി ശ്രീകുമാർ. അച്ഛൻ ശ്രീകുമാറിന്റെ ഒടിയൻ എന്ന സിനിമയിലെ "മുത്തപ്പന്റെ ഉണ്ണി" എന്ന ഗാനത്തിലൂടെയാണ് സിനിമാ സംഗീത രംഗത്ത് ലക്ഷ്മി ശ്രീകുമാർ എന്ന ഗാനരചയിതാവിനെ അറിയപ്പെട്ടു തുടങ്ങിയതെങ്കിലും ലക്ഷ്മി ആദ്യമായി വരികൾ കുറിച്ചത് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനത്തിനായിരുന്നു. എന്നാൽ ആ സിനിമ പുറത്തുവന്നില്ല. എംഎ മലയാളത്തിൽ മദ്രാസ് സർവകലാശാലയിൽനിന്ന് ഒന്നാം റാങ്ക് നേടിയ ലക്ഷ്മി, ഒടിയൻ കൂടാതെ പൃഥിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, പ്രേം ശങ്കർ സംവിധാനം ചെയ്ത തെക്ക് വടക്ക് എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങളെഴുതി. തെക്കുവടക്കിലെ അഞ്ചു ഗാനങ്ങൾക്കാണ് ലക്ഷ്മി തൂലിക ചലിപ്പിച്ചത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലും ലക്ഷ്മിയുടെ വരികളുണ്ട്. അധ്യാപികയാകാൻ കൊതിച്ച് യാദൃച്ഛികമായി ഗാനരചനാ രംഗത്തെത്തിയതാണ് താൻ എന്ന് ലക്ഷ്മി പറയുന്നു. അച്ഛന്റെ സിനിമയ്ക്ക് ഉൾപ്പടെ വരികൾ കുറിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അച്ഛന്റെ അംഗീകാരം കിട്ടിയിട്ടില്ല എന്നും ലക്ഷ്മി പറഞ്ഞു. വി.എ.ശ്രീകുമാർ നയിക്കുന്ന പരസ്യ കമ്പനിയിൽ ജോലി ചെയ്യുന്ന ലക്ഷ്മി, ഗാനരചനാ രംഗത്ത് സജീവമാകാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. പാട്ടുവിശേഷങ്ങളുമായി ലക്ഷ്മി മനോരമ ഓൺലൈനിനൊപ്പം.
ആദ്യ ഗാനം ഔസേപ്പച്ചനു വേണ്ടി
വളരെ യാദൃച്ഛികമായിട്ടാണ് ഞാൻ ഗാനരചനാ രംഗത്തേക്കു വരുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ എന്റെ കവിത ഒരു ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വന്നു. പ്ലസ് ടു കഴിഞ്ഞു നിൽക്കുമ്പോൾ ഔസേപ്പച്ചൻ സർ സംഗീതം ചെയ്ത സിനിമയ്ക്കു വേണ്ടി ഗാനം എഴുതാൻ ക്ഷണം കിട്ടി. എന്നാൽ ആ സിനിമ റീലിസ് ആയിട്ടില്ല. അതിനു ശേഷം ഞാൻ പഠനം തുടർന്നു. എംഎക്ക് പഠിക്കുന്ന സമയത്താണ് അച്ഛൻ സംവിധാനം ചെയ്ത ഒടിയൻ വരുന്നത്. ഒരു സിനിമയ്ക്കു വേണ്ടി എഴുതിയിട്ടുണ്ടെന്ന പരിചയത്തിൽ ഒന്ന് ശ്രമിച്ചു നോക്കാമെന്നു കരുതി. എം.ജയചന്ദ്രൻ സാറാണ് ഒടിയനു വേണ്ടി സംഗീതം ചെയ്തത്. എഴുതി നോക്കാൻ അദ്ദേഹം പറഞ്ഞു. ഒടിയൻ എന്ന സങ്കൽപം മനസ്സിൽ വച്ചിട്ട് ഒരു എട്ടുവരി എഴുതി കാണിക്കാൻ അദ്ദേഹം പറഞ്ഞു. അങ്ങനെ മുത്തപ്പന്റെ ഉണ്ണി എന്നൊരു പാട്ട് എട്ടുവരി എഴുതി കൊടുത്തു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. വീണ്ടും ഒരു പാട്ടുകൂടി എഴുതി. ആ രണ്ടു പാട്ടുകൾ ആണ് ഒടിയനിൽ വന്നത്.
ഒടിയൻ, ബ്രോ ഡാഡി, തെക്കുവടക്ക്
ഒടിയൻ കഴിഞ്ഞ് ഞാൻ ബ്രോ ഡാഡി എന്ന സിനിമയ്ക്കു വേണ്ടി പാട്ടുകൾ എഴുതി. പ്രേം ശങ്കർ സംവിധാനം ചെയ്ത തെക്ക് വടക്ക് എന്ന സിനിമയ്ക്കു വേണ്ടിയാണ് ഏറ്റവുമൊടുവിലായി എഴുതിയത്. ആ സിനിമയിൽ ആറു പാട്ടുകൾ ഉണ്ട്. അതിൽ അഞ്ചെണ്ണം ഞാനും ഒരെണ്ണം റഫീഖ് അഹമ്മദ് സാറുമാണ് എഴുതിയത്. അച്ഛൻ കോ പ്രൊഡ്യൂസ് ചെയ്ത സിനിമയാണ് തെക്ക് വടക്ക്. സിനിമയുടെ അണിയറയിൽ തുടക്കം മുതൽ ഞങ്ങൾ ഉണ്ട്. സിനിമയുടെ സംവിധായകൻ ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ട ആളാണ്. അദ്ദേഹം ഒന്ന് എഴുതി നോക്കാൻ പറഞ്ഞു. അതിലെ പാട്ടുകൾ ഒന്നും ഞാൻ എഴുതുന്ന വിഭാഗത്തിൽപ്പെട്ടവയായിരുന്നില്ല. ഒന്നൊരു കള്ളുകുടി പാട്ടാണ്. ഇത് ഒരു ഇൻഹിബിഷനും ഇല്ലാതെ എഴുതണം, അത് എഴുതി തെളിയിച്ചാൽ നമുക്ക് മുന്നോട്ട് പോകാം എന്ന് പറഞ്ഞു. ഞാൻ ശ്രമിച്ചു, അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു അങ്ങനെയാണ് അതിൽ അഞ്ചു പാട്ടുകൾ എഴുതുന്നതിലേക്ക് എത്തിയത്.
വി.എ.ശ്രീകുമാറിന്റെ മകൾ
അച്ഛൻ സിനിമയിൽ ആയതുകൊണ്ടായിരിക്കും സിനിമയ്ക്കു വേണ്ടി എഴുതണം എന്നൊരു തോന്നൽ മനസ്സിൽ വന്നത്. അധ്യാപിക ആകണം എന്ന് കരുതിയാണ് പഠിച്ചത്. പക്ഷേ സിനിമ എന്നും ഞങ്ങളോടൊപ്പമുണ്ട്. പാട്ടുകൾ ഇഷ്ടമാണ്, ഞാൻ പണ്ടുമുതൽ വരികൾ ശ്രദ്ധിക്കാറുണ്ട്. സിനിമ ആഴത്തിൽ ആസ്വദിക്കുന്ന ആളാണ് ഞാൻ. അച്ഛൻ സിനിമയിൽ ഉള്ളതുകൊണ്ടാകണം ഞാൻ സിനിമയ്ക്കു വേണ്ടി എന്ന് എഴുതാം എന്ന് ചിന്തിച്ചത്. എനിക്ക് ഈ മേഖല തന്നെയാണ് ഇഷ്ടം.
അച്ഛന്റെ അംഗീകാരം കിട്ടാൻ പ്രയാസം
അച്ഛൻ നല്ല വിമർശകൻ ആണ്. പെട്ടെന്നൊന്നും നമ്മളെ അംഗീകരിച്ചു തരില്ല. ഞാൻ എഴുതിയതിനൊന്നും ഇതുവരെ നല്ല വാക്ക് കിട്ടിയിട്ടില്ല. ഉടനെയൊന്നും അച്ഛൻ നല്ലത് പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇനിയും കഴിവ് തെളിയിക്കണം എന്ന് എനിക്കും അറിയാം. അച്ഛന്റെ സിനിമയായാലും മറ്റുളളവരുടെ സിനിമയായാലും അവസരം കിട്ടുന്നത് ഭാഗ്യമാണ്. നിരവധി പ്രഗത്ഭരായ എഴുത്തുകാരുണ്ട്. അതിനിടെ ഞാൻ എഴുതുന്നത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നത് മഹാഭാഗ്യമായി കരുതുന്നു.
അടുത്ത സിനിമ മോഹൻലാലിന്റെ ബറോസ്
മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ ഞാൻ പാട്ട് എഴുതിയിട്ടുണ്ട്. മോഹൻലാൽ സർ തന്നെയാണ് ആ സിനിമയ്ക്കു വേണ്ടി എഴുതാൻ പറഞ്ഞത്. അതിൽ ഒരുപാടൊരുപാട് സന്തോഷം. ഒടിയനിലെ പാട്ടുകൾ ഇഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം എന്നെ വിളിച്ചത്. അതൊരു ഗംഭീര അനുഭവം ആയിരുന്നു. കൊച്ചിയിൽ സ്റ്റുഡിയോയിൽ ചെന്ന് അദ്ദേഹത്തോടൊപ്പം ഇരുന്നാണ് വർക്ക് ചെയ്തത്. അദ്ദേഹത്തിന് വരികൾ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. സിനിമയെപ്പറ്റിയോ പാട്ടുകളെപ്പറ്റിയോ കൂടുതൽ പറയാറായിട്ടില്ല. പക്ഷേ നല്ലൊരു പാട്ടാണ്. ഒരു തുടക്കക്കാരിയായ എനിക്ക് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കണക്കാക്കുന്നു.
പരസ്യ കമ്പനിക്കൊപ്പം ഗാനരചനയും
ഞാൻ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ മലയാളം കഴിഞ്ഞു. ഒരു വർഷത്തോളം അധ്യാപന രംഗത്ത് ഉണ്ടായിരുന്നു. അച്ഛന് സ്വന്തമായി പരസ്യ കമ്പനി ഉണ്ട്. ഇപ്പോൾ ഞാൻ കമ്പനിയിലെ ഡിജിറ്റൽ ഡിപ്പാർട്മെന്റിൽ റൈറ്റർ ആയി ജോലി ചെയ്യുകയാണ്. യാദൃച്ഛികമായിട്ടാണ് ഗാനരചനയിലേക്ക് എത്തിയത്. പുതിയ മേഖലയിൽ നിലയുറപ്പിക്കുന്നതവു വരെ ചെറിയ കഷ്ടപ്പാടുകളുണ്ടാകും. ഇതുവരെ എഴുതിയതിനെല്ലാം എനിക്കു വേതനം കിട്ടിയിട്ടുണ്ട്. കൂടുതൽ മികച്ച രീതിയിൽ പാട്ടുകൾ എഴുതുകയും അവസരങ്ങൾ കിട്ടുകയും നല്ല വേതനം കിട്ടുന്ന രീതിയിൽ മുന്നോട്ട് പോവുകയും ചെയ്യണമെന്നാണ് ആഗ്രഹം.