Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നാണമില്ലേ, മകന്റെ പ്രായമുള്ള വരുണിനൊപ്പം ഇങ്ങനെ?' മാധുരിക്കു വിമർശനം

madhuri varun

സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു വരുൺ ധവാന്റെയും മാധുരി ദീക്ഷിതിന്റെയും തകർപ്പൻ ഡാൻസ്. എന്നാൽ ഈ ഡാൻസിനാണു ഇപ്പോൾ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്നത്. ഒരു പുരസ്കാര വേദിയിലായിരുന്നു ഇരുവരുടെയും തകർപ്പൻ ഡാൻസ്.

'തമ്മാ തമ്മാ' ഗാനത്തിനായിരുന്നു വരുൺ ധവാനും മാധുരി ദീക്ഷിതും ചുവടുവച്ചത്. 'തൂബേബി' എന്ന എന്ന ഗാനവുമായി വേദിയിലെത്തിയ മാധുരി തനിക്കൊപ്പം ഡാൻസ് ചെയ്യാൻ വരുണിനെ ക്ഷണിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്നുള്ള തകർപ്പൻ ഡാൻസ് കാണികളെ ഇളക്കി മറിച്ചു. മാധുരിയുടെയും വരുണിന്റെയും പ്രകടനത്തിനു ചിലരുടെ കമന്റുകൾ ഇങ്ങനെ : 'അമ്മയും മകനും പോലെയുണ്ട്. നാണമില്ലേ, മാധുരി, വരുണിനൊപ്പം ഇങ്ങനെ ഡാൻസ്.' എന്നാൽ ഇങ്ങനെ കമന്റ് ചെയ്യുന്നവരുടെ വായ് അടപ്പിക്കുന്ന വിധമായിരുന്നു ചിലരുടെ മറുടി. 'അമ്മയും മകനും തമ്മിൽ ഡാൻസ് ചെയ്താൽ എന്താണു കുഴപ്പം. അതിഗംഭീരമാണ് വരുണിന്റെയും മാധുരിയുടെയും നൃത്തച്ചുവടുകൾ. ഇരുവർക്കും അഭിനന്ദനങ്ങൾ.'

90കളിലെ ഏറ്റവും മികച്ച ഡാൻ‌സ് നമ്പറുകളിൽ ഒന്നായിരുന്നു മാധുരിയുടെ 'തമ്മാ തമ്മാ' ഗാനം. മാധുരിയുടെയും സഞ്ജയ്ദത്തിന്റെയും എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് ഈ ഗാനം. 2017ൽ വരുണ്‍ ധവാൻ ചിത്രം  'ബദ്രിനാഥ് കി ദുൽഹനിയാ'യിൽ ഈ ഗാനരംഗം പുനരാവിഷ്കരിച്ചു. ആലിയഭട്ടും വരുൺധവാനുമാണ് ഗാനത്തിനു ചുവടുവച്ചത്.