ബോളിവുഡ് ചിത്രം 'ഫ്രൈഡേ'യിലെ ആദ്യഗാനം എത്തി. 'ചോട്ടേ ബഡേ' എന്ന ഗാനമാണ് എത്തിയത്. ഗോവിന്ദയും വരുൺ ശര്‍മയുമാണു ഗാനരംഗങ്ങളിൽ എത്തുന്നത്. ഇരുവരുടെയും തകർപ്പൻ ഡാൻസാണു ഗാനത്തിന്റെ ഹൈലൈറ്റ്.
ഗോവിന്ദ ഗംഭീരം എന്നാണു ഗാനത്തിനുള്ള പലരുടെയും കമന്റുകള്‍. അങ്കിത് തിവാരിയും മിക്ക സിങ്ങും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. അങ്കിത് തിവാരിയുടെതാണു സംഗീതം. അനുരാഗ് ഭൂമിയയുടെതാണു വരികള്‍. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധിപേർ ഗാനം കണ്ടു. മികച്ച പ്രതികരണമാണു ഗോവിന്ദയുടെും വരുണിന്റെയും ഡാൻസിന് ലഭിക്കുന്നത്.
അഭിഷേക് ദോഗ്രയാണു ചിത്രത്തിന്റെ സംവിധാനം. സാങ്കേതിക കാരണങ്ങളാല്‍ മെയിൽ പുറത്തിറങ്ങേണ്ട ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. ഒക്ടോബറിൽ ചിത്രം തിയറ്ററുകളിലെത്തും.