പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം 'സർക്കാരി'ലെ ഗാനം എത്തി. 'സിംടാൻഗാരൻ' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയത്. എ.ആർ. റഹ്മാന്റേതാണു സംഗീതം. ബംബാ ബാക്യ, വിപിൻ അനേജ, അപർണ നാരായണൻ എന്നിവർ ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റേതാണു വരികൾ.
വിജയ് ആരാധകർക്ക് ആവേശം പകരുന്നതാണു ഗാനം. ഇന്നലെ യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം അഞ്ച് ലക്ഷത്തോളം പേർ ഇതിനോടകം കണ്ടു. 'തമിഴ് അറിയില്ലെങ്കിലും വിജയിനെ കാണാൻ വേണ്ടി മാത്രം ഈ ഗാനം കേണും എന്നാണു ആരാധകരുടെ കമന്റുകൾ'
കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക. വരലക്ഷ്മി ശരത് കുമാർ, യോഗി ബാബു, രാധ രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എ.ആർ. മുരുകദാസ് സംവിധാനം ചെയ്യുന്ന സര്‍ക്കാർ നവംബറിൽ തിയറ്ററില്‍ എത്തും.