Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതീവ സെക്സിയായി ജെന്നിഫർ ലോപ്പ്സ്; ചിത്രങ്ങൾക്ക് ഇന്ത്യയിൽ നിന്നും രസകരമായ കമന്റ്

lopez-new

പോപ്പ് സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ട ഗായികയാണ് ജെന്നിഫർ ലോപ്പ്സ്. കഴിഞ്ഞ ദിവസങ്ങളിലായി ലോപ്പസ് ഹോട്ട് ലുക്കിലുള്ള സ്വന്തം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്ക് ഇന്ത്യയിൽ നിന്നും രസകരമായ കമന്റാണ് എത്തിയത്. 1969 ലാണ് ലോപ്പ്സ് ജനിച്ചത്. ഇവർക്കു സ്മൃതി ഇറാനിയേക്കാൾ പ്രായമുണ്ട്. ഏതാണ്ട് കെജ്‌രിവാളിന്റെ പ്രായമുണ്ടെന്നുമാണു കണ്ടെത്തൽ. 

1234

നാൽപ്പത്തി ഒൻപതു വയസ്സുണ്ട് ജെന്നിഫർ ലൂപ്പസിനെന്നു പറഞ്ഞറിയിക്കണമെന്നും ഈ പ്രായത്തിലും ഇത്രയും ഹോട്ടായിരിക്കുന്നതിന്റെ രഹസ്യമെന്താണെന്നുമാണ് ചില ആരാധാകരുടെ ചോദ്യം. എന്നാൽ പുതിയ ചിത്രങ്ങള്‍ ചിലരെ രോഷാകുലരാക്കി. ഫോട്ടോ ഷൂട്ട് എന്നാൽ നഗ്നതാ പ്രദർശനമല്ലെന്നാണു അത്തരക്കാരുടെ വിമർശനം. 

ഇൻസ്റ്റൈൽ മാഗസിനു വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിലാണ് അതീവ ഹോട്ടായി ജെന്നിഫർ ലോപ്പ്സ് എത്തിയത്. ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ എത്തി 24 മണിക്കൂറിനകം നാലു മില്യൺ ലൈക്ക്സും എൺപത്തി ഒന്നായിരം കമന്റുകളുമാണു ചിത്രത്തിനു ലഭിച്ചത്. നാല്‍പ്പത്തി ഒൻപതാം വയസ്സിലും യുവത്വം നിലനിർത്തുന്ന ജന്നിഫറിനെ പ്രശംസിക്കുകയാണു ആരാധകർ. 

കഠിന പ്രയത്നങ്ങളിലൂടെയാണു ശരീരം ഇപ്പോഴും ഇത്രയും ഭംഗിയായി സൂക്ഷിക്കുന്നതെന്ന് ജെന്നിഫർ ലോപ്പ്സ് ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മദ്യം ഉപയോഗിക്കാറില്ല. വ്യായാമവും കൃത്യ സമയത്തെ ഉറക്കവുമാണെന്നും ലോപ്പ്സ് പറഞ്ഞു. 

ഇതിനിടെ ചിത്രങ്ങള്‍ ട്രോളൻമാരും ഏറ്റെടുത്തിട്ടുണ്ട്. ജെന്നിഫറിന്റെ വസ്ത്രത്തിനു പകരം വാഴയില ഉപയോഗിക്കാം എന്ന രീതിയിൽ ഫോട്ടോ എഡിറ്റ് ചെയ്താണു ട്രോൾ. ഗായിക എന്നതിലുപരി മികച്ച അഭിനേത്രി കൂടിയാണ് ജെന്നിഫർ ലോപ്പ്സ്. ഏതായാലും താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.