Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയവും ലൈംഗികതയും പരസ്പര പൂരകം; ഈ ഗാനം പറയും

pal-song

മാംസ നിബദ്ധമല്ല അനുരാഗം എന്നു പറയുമ്പോൾ തന്നെ അതുകൂടിയാണ് അനുരാഗമെന്നു പറയും ഈ ഗാനം. പ്രണയവും ലൈംഗികതയും രണ്ടല്ല. പരസ്പര പൂരകങ്ങളാണ്. അത്തരത്തിൽ മനോഹരമായ ഒരു ഗാനമാണ് ജലേബിയിലെ 'പൽ ഏക് പൽ'.

പ്രണയം മറച്ചു വെക്കാനുള്ളതല്ല, പ്രകടിപ്പിക്കാനുള്ളതു തന്നെയാണെന്നു പറഞ്ഞുവെക്കുകയാണു ഗാനം. അർജിത് സിങ്ങിന്റെയും ശ്രേയ ഘോഷാലിന്റെയും ആലാപന മാധുരി ഗാനം ആസ്വാദകരുടെ ഹൃദയത്തിൽ ഇടംപിടിക്കാൻ കാരണമായി. പ്രണയം മനോഹരമായി ദൃശ്യവത്കരിച്ചിരിക്കുന്നു എന്നതാണു ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. 

ജാവേദ് മോഹ്സിൻ ആണു സംഗീതം. പ്രശാന്ത് ഇൻകോളെ, കുനാല്‍ വർമ എന്നിവർ ചേർന്നാണു വരികൾ എഴുതിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച റോമാന്റിക് ഗാനം എന്നാണു ഗാനം സംബന്ധിച്ച് അണിയറ പ്രവർത്തകരുടെ അവകാശ വാദം. 

റിലീസ് ചെയ്തു ദിവസങ്ങൾക്കകം തന്നെ ലക്ഷക്കണക്കിനു ആളുകളാണു ഗാനം സമൂഹമാധ്യമങ്ങളിൽ കണ്ടത്. മികച്ചപ്രതികരണം നേടി മുന്നേറുകയാണു ഗാനം.