സിനിമയെ വെല്ലും തെലുങ്ക് സൂപ്പര്‍ താരത്തിന്റെ ഈ പ്രണയം

തെലുങ്ക് സൂപ്പർ താരം വിജയ് ദേവർകൊണ്ടയുടെ ആൽബം ശ്രദ്ധേയമാകുന്നു. തെലുങ്കും തമിഴിലുമായി എത്തിയ ഗാനത്തിനു മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. തെലുങ്ക് ഗാനം യൂട്യൂബ് ട്രന്റിങ്ങിൽ ഇടം നേടി. 

പ്രശസ്തഗായിക ചിന്‍മയിയാണ് ഇരുഭാഷകളിലും ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്കിൽ ആനന്ദ ശ്രീറാമും തമിഴില്‍ വൈരമുത്തുവുമാണ് വരികൾ എഴുതിയിരിക്കുന്നത്. സൗരഭ്-ദുർഗേഷ് ആണു സംഗീതം. 

പതിനാലു ലക്ഷത്തോളം പേർ തെലുങ്കു ഗാനം കണ്ടുകഴിഞ്ഞു. മനോഹരമായ പ്രണയഗാനമാണ് നീ വെനകലേ നടിച്ചി. മലോബികയാണു നായിക. ഗാനത്തിന്റെ മെയിൽ വേർഷനും പെട്ടന്നു തന്നെ അപ്‌ലോഡ് ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം.