Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'യന്തിര ലോകത്തെ സുന്ദരി' യെ കണ്ടു വിസ്മയിച്ചു ലോകം; കൂടെ പാടി സോഷ്യൽ മീഡിയ

rajani-new-song-viral

ട്രന്റിങ്ങിൽ മുന്നേറുകയാണു രജനീകാന്തിന്റെ 'യന്തിരലോകത്തെ സുന്ദരിയേ'. സമൂഹമാധ്യമങ്ങളിൽ എത്തി മണിക്കൂറുകൾക്കകം തന്നെ ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിലവിൽ ട്രന്റിങ്ങിൽ അഞ്ചാമതാണു ഗാനം. എ.ആർ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനം അമ്പരപ്പിക്കുന്ന ദൃശ്യമികവോടെയാണ് ശങ്കർ ചിത്രീകരിച്ചിരിക്കുന്നത്.  രജനിയും എമിയും അഭിനയിക്കുന്ന ഗാനത്തിനു വരികളെഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. സിദ്ധ് ശ്രീറാം, സാഷ ത്രിപതി എന്നിവരാണ് ആലാപനം.

യന്തിരനിലെ ഗാനങ്ങളെല്ലാം തന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഇടം നേടിയിരുന്നു. രണ്ടാം ഭാഗത്തിൽ രജനിയുടെ വില്ലനായി എത്തുന്നത് അക്ഷയ്കുമാറാണ്. അക്ഷയ് കുമാറിന്റെ മേയ്‌ക്കോവറും ഭീകര രൂപവും ട്രെയിലർ പുറത്തുവന്നതോടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസിനു മുൻപെ ബ്രഹ്മാണ്ഡചിത്രം 'ബാഹുബലി' രണ്ടാം ഭാഗത്തിന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് '2.0'. 543 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ഇതിനകം 490 കോടി നേടിയെന്നാണ് റിപ്പോർട്ട്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 120 കോടി നേടി.

മുടക്കുമുതലിനോടടുത്തു റിലീസിനു മുൻപെ ചിത്രം വാരിക്കൂട്ടിയെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റയിനത്തിൽ മാത്രം ചിത്രം നേടിയിരിക്കുന്നത് ഭീമൻ തുകകളാണ്. എല്ലാ പതിപ്പുകളും ഉള്‍പ്പെടെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത് 120 കോടിക്കാണ്. ഡിജിറ്റൽ അവകാശം 60 കോടി. വടക്കേ ഇന്ത്യയില്‍ മാത്രം തിയറ്റർ വിതരാണവകാശം 80 കോടി. 

ആന്ധ്രാ–തെലങ്കാന എന്നിവിടങ്ങളിൽ മാത്രം തിയറ്റർ വിതരണാവകാശത്തിന് 70 കോടി. കർണാടകയിൽ ലഭിച്ചത് 25 കോടി. കേരളത്തിൽ 15 കോടി. ഇങ്ങനെ ആകെ 370 കോടി. ഇതിനൊപ്പം അഡ്വാൻസ് ബുക്കിങ്ങിൽ നിന്നുള്ള 120 കോടിയും ചേര്‍ത്ത് ആകെ 490 കോടി. ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയെന്ന റെക്കോർഡും 2.0 സ്വന്തമാക്കി. ഇതിനൊപ്പം ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി.