ചൂടൻ രംഗങ്ങളുമായി തെന്നിന്ത്യ കീഴടക്കി ഐറ മോർ

ഗ്ലാമറും ചൂടൻരംഗങ്ങളുമായി എത്തുകയാണ് തെലുങ്ക് ചിത്രം ഭൈരവ ഗീതയിലെ ഗാനം. 'ഏതോ ഏതോ' എന്ന ഗാനമാണ് എത്തിയത്. അരുൺ ദേവ് യാദവും ദീപാലി സാതെയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. രവിശങ്കർ ആണു സംഗീതം. 

രാം ഗോപാൽ വർമ ഒരുക്കുന്ന ചിത്രം തെലുങ്കിലും കന്നടയിലും എത്തുന്നുണ്ട്. ഐറ മോറും ധനഞ്ജയയും ആണു ഗാനരംഗങ്ങളിൽ എത്തുന്നത്. ചിത്രത്തിൽ ഗീത എന്ന കഥാപാത്രമായാണ് ഐറ എത്തുന്നത്. ലിംഗ സമത്വം പ്രമേയമാക്കിയുള്ള ചിത്രമാണ് ഭൈരവ ഗീത.

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. തെന്നിന്ത്യയിൽ ഇത്രയും ഹോട്ടായ താരം മുൻപുണ്ടായിട്ടുണ്ടോ  എന്നു സംശയമാണെന്നാണ് ആരാധകരുടെ പ്രതികരണം. ചിത്രം നവംബർ 30നു ചിത്രം തീയറ്ററുകളിലെത്തും