ഷാരൂഖ് ഖാനും അനുഷ്ക ശർമയും പ്രധാന വേഷത്തിലെത്തുന്ന സീറോയിലെ മേരേ നാം തൂ എന്ന ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോ അണിയറ പ്രവര്‍ത്തകർ പുറത്തു വിട്ടു. മനോഹരമായ പ്രണയഗാനമാണ് മേരേ നാം തൂ.
അതിമനോഹരമായിരുന്നു ഗാനത്തിന്റെ ചിത്രീകരണമെന്ന് അനുഷ്ക പറയുന്നു. ഗംഭീര കൊറിയോഗ്രാഫിയാണു ഗാനത്തിന്റേത്. പ്രണയത്തിനു വേണ്ട എല്ലാ ഘടകങ്ങളും കോർത്തിണക്കിയായിരുന്നു ചിത്രീകരണം. ഷാരൂഖ് ഖാനൊപ്പം ആ രംഗത്തിൽ അഭിനയിക്കുമ്പോൾ വളരെ കംഫേർട്ടബിൾ ആയിരുന്നു എന്നും അനുഷ്ക പറയുന്നു. മാത്രമല്ല, ഇതുവരെ ചെയ്ത ഗാനരംഗങ്ങളിൽ ഏറ്റവും കംഫേർട്ടെന്നു തോന്നിയ ഗാനരംഗമായിരുന്നു ഇതെന്നും 14 ദിവസമെടുത്താണു പാട്ട് ചിത്രീകരിച്ചതെന്നും അനുഷ്ക പറഞ്ഞു.
അതിമനോഹമരമായ മെലഡിയാണിത്. അഭയ് ജോധാപർക്കർ ആണ് ആലാപനം. ഇർഷാദ് കാമിലിന്റെ വരികൾക്ക് അജയ് അതുലാണു സംഗീതം. ചിത്രത്തിൽ കുള്ളനായാണു ഷാരൂഖ് ഖാൻ എത്തുന്നത്. ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത സീറോ ഡിസംബർ 21 ന് തിയറ്ററുകളിലെത്തും.