നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ‘ഹയ’ ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘ഹേയ് വെയിലേ’ എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം സംവിധായകൻ സിബി മലയിൽ ആണ് ഔദ്യോഗികമായി പുറത്തിറക്കിയത്. മനു മഞ്ജിത് വരികൾ കുറിച്ച പാട്ടിന് മസാല കോഫി ബാൻഡ് അംഗം വരുൺ സുനിൽ ഈണമൊരുക്കിയിരിക്കുന്നു. വരുൺ ആലാപനത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ‘ഹയ’ ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘ഹേയ് വെയിലേ’ എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം സംവിധായകൻ സിബി മലയിൽ ആണ് ഔദ്യോഗികമായി പുറത്തിറക്കിയത്. മനു മഞ്ജിത് വരികൾ കുറിച്ച പാട്ടിന് മസാല കോഫി ബാൻഡ് അംഗം വരുൺ സുനിൽ ഈണമൊരുക്കിയിരിക്കുന്നു. വരുൺ ആലാപനത്തിലും പങ്കുചേർന്നിട്ടുണ്ട്. ക്രിസ്റ്റിൻ ജോസ്, വിഷ്ണു സുനിൽ എന്നിവരാണു മറ്റു ഗായകർ. 

ADVERTISEMENT

പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. ഉല്ലാസ യാത്രയുടെ ആഘോഷക്കാഴ്ചകളും പ്രണയ നിമിഷങ്ങളുമാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 

ADVERTISEMENT

പ്രിയം, ഗോഡ്‌സ് ഓൺ കൺട്രി എന്നീ ഹിറ്റു ചിത്രങ്ങൾക്കു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹയ’. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ഈ മ്യൂസിക്കൽ ത്രില്ലർ നിർമിച്ചിരിക്കുന്നു. ശക്തമായ സാമൂഹ്യ വിഷയം മുഖ്യ പ്രമേയമാകുന്ന ഹയയുടെ കഥ, തിരക്കഥ, സംഭാഷണം  മാധ്യമപ്രവർത്തകനായ മനോജ് ഭാരതിയുടേതാണ്. 

ADVERTISEMENT

ഭരത്, ശംഭു മേനോൻ, ചൈതന്യ പ്രകാശ്, അക്ഷയ ഉദയകുമാർ തുടങ്ങി സോഷ്യൽ മീഡിയ താരങ്ങളും പുതുമുഖങ്ങളുമടക്കം നിരവധി യുവതാരങ്ങൾ അണിചേരുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം നിർണായക വേഷത്തിൽ എത്തുന്നു. ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശ്രീ ധന്യ, ശ്രീകാന്ത് മുരളി, കോട്ടയം രമേഷ്, ശ്രീരാജ്, ബിജു പപ്പൻ, ലയ സിംസൺ, വിജയൻ കാരന്തൂർ തുടങ്ങിയവരും അഭിനയിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT