മത്സരിച്ചു പാടി യുവാനും അനിരുദ്ധും; കത്തിക്കയറി ‘അടിയാത്തി’, യൂട്യൂബിൽ തരംഗം
തെന്നിന്ത്യയിലെ തിരക്കേറിയ സംഗീതസംവിധായകരായ യുവാൻ ശങ്കർ രാജയും അനിരുദ്ധ് രവിചന്ദറും ഒരുമിച്ച ‘അടിയാത്തി’ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘പരംപൊരുൾ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സ്നേഹൻ വരികൾ കുറിച്ച ഗാനം യുവാനും അനിരുദ്ധും ചേർന്ന് ആലപിച്ചിരിക്കുന്നു. യുവാന്റേതാണു സംഗീതം. ‘അടിയാത്തി’ ചുരുങ്ങിയ സമയം

തെന്നിന്ത്യയിലെ തിരക്കേറിയ സംഗീതസംവിധായകരായ യുവാൻ ശങ്കർ രാജയും അനിരുദ്ധ് രവിചന്ദറും ഒരുമിച്ച ‘അടിയാത്തി’ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘പരംപൊരുൾ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സ്നേഹൻ വരികൾ കുറിച്ച ഗാനം യുവാനും അനിരുദ്ധും ചേർന്ന് ആലപിച്ചിരിക്കുന്നു. യുവാന്റേതാണു സംഗീതം.
‘അടിയാത്തി’ ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് മില്യനിലധികം പ്രേക്ഷകരെ വാരിക്കൂട്ടി. പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിലും ഇടം പിടിച്ചിരിക്കുകയാണ്. മികച്ച ദൃശ്യഭംഗി സമ്മാനിക്കുന്ന ‘അടിയാത്തി’ ആഘോഷപ്പാട്ടായാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറും യുവാൻ ശങ്കർ രാജയും ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നു. പരംപൊരുളിന്റെ പ്രമോ ഗാനമാണിത്.
അരവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരംപൊരുൾ’. അമിതാഷ് പ്രധാൻ, ശരത് കുമാർ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.