Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും സസ്പെൻസ്‍: മിസ്റ്റർ എക്സ് ആരെന്നു പറയാതെ ഗൗതം മേനോൻ

enpt-music-director

സിനിമയുടെ ഓരോ ഫ്രെയിമുകളിലും എന്തെങ്കിലുമൊരു കൗതുക പ്രേക്ഷകന് കാത്തുവച്ചിരിക്കും ഗൗതം മേനോൻ. 'എന്നൈ നോക്കി പായും തോട്ടൈ' എന്ന ചിത്രത്തിലെ പാട്ടുകളിലൂടെ തന്നെ ആ കൗതുക കാഴ്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഗൗതം മേനോൻ. സിനിമയുടെ സംഗീത സംവിധായകൻ ആരെന്ന് ഇനിയും ഗൗതം മേനോൻ െവളിപ്പെടുത്തിയിട്ടില്ല. സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടപ്പോൾ സംഗീത സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് മിസ്റ്റർ എക്സ് എന്നാണ് ഗൗതം മേനോൻ കുറിച്ചത്. രണ്ടാം ഗാനം ശനിയാഴ്ച പുറത്തിറങ്ങുമ്പോഴും അത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കണ്ട.

പലപ്പോഴും സംഗീത സംവിധായകൻ ആരെന്നു നോക്കിയാണ് പാട്ടു കേൾക്കണോയെന്നു തന്നെ തീരുമാനിക്കപ്പെടുന്നത്. ഇത്തവണ അതുവേണ്ട. പാട്ടു കേൾക്കൂ എന്നായിരുന്നു ആദ്യ ഗാനം പങ്കുവച്ചു കൊണ്ട് ഗൗതം മേനോന്‍ ട്വിറ്ററിൽ കുറിച്ചത്. അതിമനോഹരമായ മെലഡി ഗാനമായിരുന്നു അത്. താമരയെഴുതിയ പ്രണയാർദ്രമായ വരികൾക്ക് സ്വരമായത് സിദ് ശ്രീറാമും. സിദ് ശ്രീറാമിന്റെ സ്വരഭംഗിയും ആലാപന ശൈലിയിലെ പ്രാഗത്ഭ്യവും തെളിഞ്ഞു കാണാമായിരുന്നു ആ പാട്ടിൽ. 

രണ്ടാം ഗാനത്തിനും അതേ മികവാണു പ്രതീക്ഷിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിൽ മേഘ ആകാശ് ആണു നായിക. 

related stories
Your Rating: