അമേരിക്കയിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ പോയ ഗായിക ചിന്‍മയിയെ കൊള്ളയടിച്ചു. സാൻഫ്രാൻസിസ്കോയിൽ വച്ചായികരുന്നു സംഭവം. ഗായിക പാർക്ക് ചെയ്തിരുന്ന കാറ് തല്ലിത്തകർത്താണ് അക്രമി സംഘം അതിൽ നിന്ന് വിലപ്പെട്ട സാധനങ്ങൾ കൊണ്ടുപോയത്. ട്വിറ്ററിലൂടെയാണ് ചിൻമയി ഇക്കാര്യം പുറത്തറിയിച്ചത്. എന്തൊക്കെയാണു നഷ്ടമായതെന്നു വ്യക്തമായിട്ടില്ല. അമേരിക്കയിൽ സംഗീത പര്യടനം നടത്തുകയാണ് ചിൻമയി.
കാറ് തട്ടിയെടുക്കാനായിരുന്നു അക്രമികൾ പദ്ധതിയിട്ടതെന്നാണു സൂചന. എന്നാൽ അയൽവാസികളിലൊരാൾ ഇതു കാണുകയും അപായ സൂചന മുഴക്കുകയും ചെയ്തതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഈ പരിസരത്ത് അപൂർവ്വമായി നടക്കാറുള്ള സംഭവമാണിതെന്ന് ലോക്കൽ പൊലീസ് വ്യക്തമാക്കി. എന്തോ അപാകത തോന്നിയ ചിൻമയി പുറത്തെത്തി കുറച്ചുി നേരം കഴിഞ്ഞാണ് മോഷണവിവരം ശ്രദ്ധിച്ചതു തന്നെ.

കഴിഞ്ഞ മാസം അമേരിക്കയിൽ സംഗീത പരിപാടിയ്ക്കെത്തിയ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പാസ്പോർട്ടും ഇതുപോലെ നഷ്ടമായിരുന്നു. ഇന്ത്യൻ എംബസി അധികൃതരാണ് താൽക്കാലിക പാസ്പോർട്ട് സംഘടിപ്പിച്ചു നൽകിയത്.