Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

6 വർഷത്തെ സ്റ്റേറ്റ് അവാർ‍ഡുകൾ ഒരുമിച്ച്; ഇവർ തമിഴിലെ മികച്ച ഗായകർ

tamilnadu-state-film-awards-2009-2014

ആറു വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തമിഴ്നാട് ഒരുമിച്ച് പ്രഖ്യാപിച്ചു. 2009 മുതല്‍ 2017 വരെയുള്ള അവാർഡുകളാണ് പ്രഖ്യാപിച്ചത്.മുൻ ജഡ്ജി എ.രാമൻ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ കണ്ടെത്തിയത്. ഏറ്റവും കൂടുതൽ‌ ചിത്രങ്ങൾ മത്സരത്തിനെത്തിയത് 2014ലാണ്. 59 ചിത്രങ്ങൾ. അകാലത്തിൽ പൊലിഞ്ഞ ഗാനരചയിതാവ് നാ.മുത്തുകുമാറാണ് 2012 മുതൽ 2014 വരെ തുടർച്ചയായി മൂന്നു വർഷം ഈ വിഭാഗത്തിലുള്ള പുരസ്കാരം നേടിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 

തമിഴ്നാട് മൻ മുഖ്യമന്ത്രി അന്തരിച്ച ജെ.ജയലളിത സിനിമ മേഖലയ്ക്കു നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു അവാർഡ് പ്രഖ്യാപനം. പ്രൗഢമായ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി അറിയിച്ചു. 

ചലച്ചിത്ര പുരസ്കാരത്തിൽ സംഗീത മേഖലയിൽ നിന്ന് അവാർഡ് നേടിയവരെ അറിയാം. എ.ആർ.റഹ്മാൻ, ബാലമുരളീകൃഷ്ണ, ശ്രേയ ഘോഷാൽ, കാർത്തിക്, ഇളയരാജയുടെ മകൻ യുവൻ ശങ്കർ രാജ, എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ്.പി.ബി.ചരണ്‍ എന്നിവരും അവാർഡ് ജേതാക്കളിൽ ഉൾപ്പെടുന്നു. 

2009

മികച്ച സംഗീത സംവിധായകൻ: സുന്ദർ.സി.ബാബു(നാടോടികൾ)

മികച്ച ഗാനരചയിതാവ്: യുഗഭാരതി(പസങ്ക)

മികച്ച പിന്നണി ഗായകൻ:ബാലമുരളി കൃഷ്ണ(പസങ്ക)

മികച്ച പിന്നണി ഗായിക:മഹതി(അയാൻ)

2010

മികച്ച സംഗീത സംവിധായകൻ:യുവൻ ശങ്കർ രാജ(പയ്യ)

മികച്ച ഗാനരചയിതാവ്: പിറൈ സുദൻ(നീയും നാനും)

മികച്ച പിന്നണി ഗായകൻ:കാര്‍ത്തിക്(രാവണൻ)

മികച്ച പിന്നണി ഗായിക:ചിൻമയി(യന്തിരൻ)

2011

മികച്ച സംഗീത സംവിധായകൻ:ഹാരിസ് ജയരാജ്(കോ)

മികച്ച ഗാനരചയിതാവ്: മുത്തുലിംഗം(മേധൈ)

മികച്ച പിന്നണി ഗായകൻ:ഹരിചരൺ(ദൈവ തിരുമകൾ)

മികച്ച പിന്നണി ഗായിക:ശ്വേത മോഹൻ(മെനി ൈടംസ്)

2012

മികച്ച സംഗീത സംവിധായകൻ:റ്റി.ഇമ്മാൻ(കുംകി)

മികച്ച ഗാനരചയിതാവ്: നാ.മുത്തുകുമാർ

മികച്ച പിന്നണി ഗായകൻ:കെ.ജി.രഞ്ജിത്(കുംകി)

മികച്ച പിന്നണി ഗായിക:ശ്രേയ ഘോഷാൽ(കുംകി)

2013

മികച്ച സംഗീത സംവിധായകൻ:രമേഷ് വിനായഗം(രാമാനുജൻ)

മികച്ച ഗാനരചയിതാവ്: നാ.മുത്തുകുമാർ(തങ്കമീൻകള്‍)

മികച്ച പിന്നണി ഗായകൻ:എസ്.പി.ബി.ചരൺ(പന്നൈയാരും പത്മിനിയും)

മികച്ച പിന്നണി ഗായിക:സന്ധ്യ(പന്നൈയാരും പത്മിനിയും)

2014

മികച്ച സംഗീത സംവിധായകൻ:എ.ആർ. റഹ്മാന്‍(കാവ്യതലൈവന്‍)

മികച്ച ഗാനരചയിതാവ്: നാ.മുത്തുകുമാർ(സൈവം)

മികച്ച പിന്നണി ഗായകൻ:ഹരിചരൺ(കാവ്യതലൈവൻ)

മികച്ച പിന്നണി ഗായിക:ഉത്തര ഉണ്ണികൃഷ്ണൻ(സൈവം)