പ്രാർഥന ഗാനം പാടി ശ്രേയ ജയദീപ്

shreya-jayadeep-song

പഠിക്കുമ്പോൾ നമ്മളുടെ സ്കൂളിൽ കേട്ടിരുന്ന പ്രാർഥനാ ഗാനങ്ങളിൽ ചിലത് ഇപ്പോഴും ഓർമയുണ്ട്. ഇടയ്ക്കിടയ്ക്ക് അത് മൂളാറുമുണ്ട്. ഒരുപാട് ഓർമകൾ ഒളിഞ്ഞു കിടക്കുന്ന പാട്ടാണത്. സിനിമയിലെ അത്തരം രംഗങ്ങൾ ഒരുപാട് പ്രിയപ്പെട്ടതുമാണ്.  അങ്ങനെയൊരു പാട്ടാണ് 'ഗോൾഡ് കോയിൻ' എന്ന ചിത്രത്തിലുമുള്ളത്. പാടിയിരിക്കുന്നത് പ്രിയപ്പെട്ട കുഞ്ഞു ഗായിക ശ്രേയ ജയദീപും. 

സ്കൂളിൽ നടക്കുന്ന പ്രാർഥനാ ഗാനത്തെ തൻമയത്തത്തോടെ പാട്ടിൽ അവതരിപ്പിച്ചിരിക്കുകയാണ്. പി.എസ്. റഫീഖിന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ട പാട്ട് ആണിത്. പ്രമോദ് ഗോപാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. സണ്ണി വെയ്ൻ, മീര നന്ദന്‍, അനൂപ് ചന്ദ്രൻ, സാജു നവോദയ തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.