രാമായണം മാസമാണ് കർക്കിടകം. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയും രാമായണം വായിക്കുകയാണ്. ഇതിന്റെ വിഡിയോ പുറത്തിറങ്ങി. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളാണ് ചിത്ര അവതരിപ്പിക്കുന്നത്. കൃഷ്ണ കുമാർ ചിട്ടപ്പെടുത്തിയ ഈണത്തിനനുസരിച്ചാണ് ആലാപനം. കെ.എസ്.ചിത്രയുടെ ദൈവീകമായ ആലാപനം കേട്ടിരുന്നു പോകും ആരും. ഓഡിയോ ട്രാക്സ് യുട്യൂബിൽ റിലീസ് ചെയ്ത വിഡിയോയുടെ സിഡി മനോരമ മ്യൂസിക് ആണു പുറത്തിറക്കുന്നത്.