തീപാറും ഫുട്ബോൾ പോരാട്ടത്തിനായി ഒരു തീം സോങ്: വിഡിയോ കാണാം

കാൽപന്ത് മൈതാനാത്ത് ഉരുണ്ടും പറന്നുപൊങ്ങിയും ചാഞ്ഞിറങ്ങിയും കളിച്ചു തിമിർക്കുന്നതു തന്നെ താളലയത്തോടെയാണ്. അപ്പോൾ വലിയൊരു കാൽപന്തുകളി മത്സരം വരുമ്പോൾ, ഫുട്ബോൾ മാമാങ്കമെത്തുമ്പോൾ ഒരു ആവേശപ്പാട്ടോടെ അതിനെ വരവേൽക്കണമല്ലോ. കേരളം കാത്തിരിക്കുന്ന ഫിഫ അണ്ടർ 17 ഫുട്ബോൾ മത്സരത്തിന് ഒരു തീം സോങ് പുറത്തിറക്കുകയാണ് മനോരമ മ്യൂസിക്. കൗമാര ഫുട്ബോളിനെ വരവേൽക്കാൻ മലയാള മനോരമയും ചുങ്കത്ത് ജുവലറിയും ചേ‍ർന്നൊരുക്കുന്ന വിവിധ കലാകായിക പരിപാടികളുടെ തീം സോങ്ങും വിഡിയോയുമാണിത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫിഫ അണ്ടർ സെവന്റീൻ ഫുട്ബോൾ നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് സോങ് വിഡിയോ പ്രകാശനം ചെയ്തു. 

എൽ പി റോക്സ് ബാൻഡാണ് ഓഡിയോയും വിഡിയോയും തയ്യാറാക്കിയത്. രചന, സംഗീതം, സംവിധാനം എന്നിവ ലിബീഷ് പെരീക്കാടിന്റേതാണ്. സ‍ഞ്ജയ് ചന്ദ്രൻ, പ്രേം പ്രതാപ്, മിനീഷ് തമ്പാൻ എന്നിവരോടൊപ്പം ലിബീഷ് പെരീക്കാടും ചേർന്നാണ് ആലാപനം. ലോകകപ്പിന്റെ ആവേശത്തിലേക്ക് കേരളത്തിലെ യുവാക്കളേയും എത്തിക്കുന്നതാണ് പ്രമേയം. ലോകത്തിലെ വിവിധ മത്സരങ്ങളിലെ ഗോളുകളോടൊപ്പം കൊച്ചിയിലെ നാടൻ കളിക്കാരുടെ പ്രകടങ്ങളും മനോഹരമായി എഡിറ്റു ചെയ്ത് ചേർത്തിരിക്കുന്ന വിഡിയോയ്ക്ക് മൂന്നര മിനിറ്റോളം ദൈർഘ്യമുണ്ട്. ക്യാമറ ഷിംജിത് കൈമല, എഡിറ്റിങ് റെനീഷ് ഒറ്റപ്പാലം, പ്രോഗ്രാമിങ് ഷക്കീർ, സ്റ്റുഡിയോ മാജിക് മാംഗോ, സാങ്കേതിക സഹായം റിയാസ് ഇരിങ്ങാലക്കുട, മെജോ