Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമൗലിയും പറയുന്നു, കിടിലൻ ഈ ബാഹുബലി ഡാൻസ്

baahubali-dance

രാജമൗലിയെ ഞെട്ടിച്ചു ഡാൻസ് ചെയ്യുമ്പോൾ മനസ്സിലാകുമല്ലോ അതു വേറെ ലെവൽ ആണെന്ന്. ‘ഇപ്പോൾ കാണുന്ന നൃത്തച്ചുവടുകളെല്ലാം അതിഗംഭീരമാണ്. പക്ഷേ ഇത് അതുക്കും മേലെയാണ്... ഒരു പ്രത്യേക അനുഭൂതിയാണ്’. ഒരു ഡാൻസ് വിഡിയോയെക്കുറിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി പറഞ്ഞതാണിത്. തന്റെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ഒരു പാട്ടിനൊപ്പമുള്ള ‍ഡാൻസിനെ കുറിച്ചായിരുന്നു രാജമൗലിയുടെ കമന്റ്. ചിത്രത്തിലെ കഥാപാത്രങ്ങളായ കട്ടപ്പയും ബാഹുബലിയുമായി വേഷം കെട്ടി തകർത്താടുകയായിരുന്നു ഈ സംഘം. 

ജിയോ രേ ബാഹുബലി എന്ന പാട്ടിനൊപ്പം കിങ്സ് യുണൈറ്റഡ് എന്ന സംഘം നൃ‍ത്തം ചെയ്തത് വലിയ ശ്രദ്ധ നേടുകയാണ്. വലിയ വേദിയിൽ കട്ടപ്പയും ബാഹുബലിയുമായി കട്ടയ്ക്ക് നിന്ന് ഇവരുടെ ഡാൻസ് കാണുന്നതുതന്നെ ത്രസിപ്പിക്കുന്ന അനുഭവമാണ്. പാട്ടിന്റെ ഊർജം അതേപടി ഇവർ ഉൾക്കൊണ്ടിട്ടുണ്ട്. സുരേഷ് മുകുന്ദ് ആണ് നൃത്തം ചിട്ടപ്പെടുത്തിയത്. കാർത്തിക് പ്രിയദർശൻ ബാഹുബലിയായും രാജാ ദാസ് കട്ടപ്പയായും വേഷമിട്ടു. 

കീരവാണിയാണ് ഈ പാട്ടിന് ഈണമിട്ടത്. മനോജ് മുണ്ടാഷിറിന്റേതായിരുന്നു വരികൾ. ദലേർ മെഹന്ദി, സഞ്ജീവ് ചിമ്മാൽഗി, രമ്യാ ബെഹറ എന്നിവരടങ്ങിയ സംഘമാണ് ഈ പാട്ട് പാടിയത്.