Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പഭക്തിഗാനങ്ങളുമായി ജി.വേണുഗോപാലും മധു ബാലകൃഷ്ണനും

madh-venu

ജി.വേണുഗോപാലിന്റെയും മധു ബാലകൃഷ്ണന്റെയും സ്വരത്തിലുള്ള രണ്ട് അയ്യപ്പ ഭക്തി ഗാനങ്ങൾ പുറത്തിറങ്ങി. എരുമേലി പേട്ടതുള്ളലിനേയും ശബരിമലയിലേക്കുള്ള യാത്രയേയും കുറിച്ചുള്ളതാണു പാട്ടുകൾ. പുതുമയുള്ള സംഗീതവും വരികളും മനോഹരമായ ആലാപനവുമാണ് ഇരു പാട്ടിലുമുള്ളത്. ശബരിമല തീർഥാടന കാലത്ത് ഈ ഗാനങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരമാകുമെന്നുറപ്പ്. 

എരുമേലി പേട്ട തുള്ളാൻ എന്ന ഗാനമാണ് ജി.വേണുഗോപാൽ പാടിയത്.  ചടുലമാണീ ഗാനത്തിന്റെ സംഗീതം. ഒരു സത്യദീപത്തെ സാക്ഷി...എന്നു തുടങ്ങുന്ന പാട്ടാണു മധു ബാലകൃഷ്ണൻ ആലപിച്ചത്. ഇരു ഗാനങ്ങൾക്കും പി.സി.അരവിന്ദന്റെ വരികളും സംഗീതം പി.എസ്.വിദ്യാധരന്റേതുമാണ്. മനോരമ മ്യൂസിക് ആണ് ഈ പാട്ടുകൾ പുറത്തിറക്കിയത്.