Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം ജയചന്ദ്രനും വയലാർ ശരത് ചന്ദ്ര വര്‍മയ്ക്കും ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ

mj-valar-sarathchandra-varma

ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംഗീത വിഭാഗത്തിലെ പുരസ്കാരങ്ങൾ എം ജയചന്ദ്രനും മധു ബാലകൃഷ്ണനും വർഷ വിനുവിനും അല്‍ക അജിത്തിനും വയലാർ ശരത്ചന്ദ്ര വര്‍മയ്ക്കുമാണ്. 

കാംബോജി എന്ന ചിത്രത്തിലെ പാട്ടുകൾക്ക് ഈണമിട്ടാണ് എം ജയചന്ദ്രൻ മികച്ച സംഗീത സംവിധായകനായത്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‍ലോയിലെ പാട്ടുകൾ എഴുതി വയലാർ ശരത് ചന്ദ്ര വര്‍മ ഗാനരചയിതാവായി.

കുപ്പിവള എന്ന ചിത്രത്തിലെ കലയുടെ കവിത, ഒറ്റക്കോലത്തിലെ സൂര്യൻ സ്വയം ജ്വലിക്കുന്നു എന്നീ പാട്ടുകൾ പാടി മധു ബാലകൃഷ്ണൻ മികച്ച ഗായകനായി.

പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നവാഗതരായ അൽക അജിതും വർഷ വിനുവും പങ്കിട്ടു. മറുപടി എന്ന ചിത്രത്തിലെ വേനൽ മെല്ലെ വന്നു പോയി എന്ന പാട്ടാണ് വര്‍ഷ വിനു പാടിയത്. ഡഫേദാറിലെ ഓരില ഈരില എന്ന പാട്ടാണ് അൽക അജിതിനെ അവാർഡിന് അർഹയാക്കിയത്.

ആടുപുലിയാട്ടത്തിന്റെ ശബ്ദലേഖനത്തിന് ഡാൻ ജോസ് ഈ വിഭാഗത്തിലെ പുരസ്കാരത്തിന് അർഹനായി.