ആ പാട്ട് എന്റെ മനസിലെ പ്രണയമായിരുന്നു: പ്രതാപ് പോത്തന്‍

അഭിനേതാക്കളും സംവിധായകരും എഴുത്തുകാരുമൊക്കെ അവരുടെ ഓർമകൾ പങ്കുവയ്ക്കുന്നതു വായിക്കാൻതന്നെ പ്രത്യേക രസമാണ്. ചിലത് നമ്മെ അതിശയിപ്പിക്കും. പ്രതാപ് പോത്തൻ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പു വായിക്കുമ്പോൾ അങ്ങനയേ പറയാനാകൂ. ഡെയ്സി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തെ കുറിച്ചാണ് പ്രതാപ് പോത്തൻ എഴുതുന്നത്. 

തന്നെ പ്രണയത്തിലാഴ്ത്തിയ ഗാനം എന്നാണ് 'തേൻമഴയോ' എന്ന പാട്ടിനെ പ്രതാപ് പോത്തൻ വിശേഷിപ്പിക്കുന്നത്. അതിന്റെ നൃത്തം പ്രതാപ് പോത്തൻ തന്നെ ചിട്ടപ്പെടുത്തിയതാണത്രേ! ഒരു ഡാൻസ് മാസ്റ്ററുടെയും സഹായമില്ലാതെയായിരുന്നുവത്രേ അത്. പൂർണമായും തന്റെ സങ്കൽപ്പത്തിലുള്ള പ്രണയമാണ് പാട്ടിൽ ആവിഷ്കരിച്ചതെന്നാണ് പ്രതാപ് പോത്തൻ പറയുന്നത്. 

കൃഷ്ണ ചന്ദ്രനാണ് ഈ ഗാനരംഗത്ത് പാടിയാടിയത്. ആ പാട്ടു പോലെ തന്നെ ശ്രദ്ധനേടിയിരുന്നു രംഗങ്ങളും. പ്രതാപ് പോത്തൻ തന്നെ സംവിധാനം ചെയ്ത ചിത്രമാണ് ഡെയ്സി.