Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രീന കരഞ്ഞു, ചിരിപ്പിക്കാൻ സൽമാൻ ഡാൻസ് ചെയ്തു

katrina-salman

കരയുന്നയാളെ ചിരിപ്പിക്കാൻ നാം എന്തൊക്കെ ചെയ്യാറുണ്ട് ? പാട്ടും ഡാന്‍സും കോമഡിയും സമ്മാനങ്ങളും ഒക്കെ കാണും ചിരിപടർത്താനുള്ള അടവുകളിൽ. അതുപോലൊരു രംഗത്തിനാണ് ഇക്കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോ വേദി സാക്ഷിയായത്. കത്രീന കൈഫും സൽമാന്‍ ഖാനുമാണ് രംഗത്തിലെ താരങ്ങൾ. ഒരു ഡാൻസ് കണ്ട് കരഞ്ഞ കത്രീനയെ ചിരിപ്പിക്കാൻ സൽമാൻ ഖാന് മറ്റൊരു ഡാൻസ് ചെയ്യേണ്ടി വന്നു.

2013–ൽ പുറത്തിറങ്ങിയ തേരേ നാം എന്ന ചിത്രത്തിലെ തേരേ നാം എന്ന പാട്ടിനൊപ്പമായിരുന്നു റിയിലിറ്റി ഷോയിലെ മത്സരാർഥികളിലൊരാളുടെ ഡാൻസ്. ഡാൻസ് കണ്ട് വികാരധീനയായ കത്രീന കരയാൻ തുടങ്ങി. പത്ത് മിനിറ്റോളം ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നു ഇതുകാരണം. ഈ സമയമാണ് സൽമാൻ ഡാൻസ് കളിച്ചത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച പ്രണയഗാനങ്ങളിലൊന്നാണ് തേരേ നാം. ഭൂമിക ചൗളയാണ് ഈ പാട്ടിൽ സൽമാനോടൊപ്പം അഭിനയിച്ചത്. 

ടൈഗർ സിന്ദാ ഹേ എന്ന ചിത്രമാണ് സൽമാനും കത്രീനയും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രം. ഇതിന്റെ പ്രൊമോഷനും കൂടിയാണ് ഇവർ ഈ റിയാലിറ്റി ഷോ വേദിയിലെത്തിയത്. ചിത്രത്തിലെ ഹിറ്റ് ഹാനം സ്വാഗ് സേ സ്വാഗത് എന്ന പാട്ടിനൊപ്പവും ഇരുവരും റിയാലിറ്റി ഷോ വേദിയില്‍ ഡാൻസ് ചെയ്തു.