നാട്ടിൻ പുറങ്ങളിൽ സംഗീത പരിപാടി വന്നാൽ അന്നാട്ടിലെ പാടാൻ കഴിവുള്ളൊരാൾക്ക് അവസരം കൊടുക്കുന്നത് പതിവാണ്. സംഗീത പരിപാടിയിൽ പാടുന്നവർക്കും അതൊരു സന്തോഷമാണ്. അങ്ങനെയൊരു അവസരമാണ് ഈ ഗായികയും ചോദിച്ചത്. പക്ഷേ പാടി ഞെട്ടിച്ചു കളഞ്ഞു അവർ. സമൂഹ മാധ്യമത്തിൽ വൈറലാണ് ഈ വിഡിയോ.
വയനാട്ടിൽ നടന്ന ഒരു സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. ഗോത്ര കലാകാരി ബിന്ദുവാണ് പാടി ഞെട്ടിച്ചത്. ഇന്നിശൈ പാടി വരും എന്ന ഹിറ്റ് ഗാനമാണ് അവർ പാടിയത്. നല്ല ട്രെയിനിങ് കൊടുത്താൽ ശ്രുതി സുന്ദരമായി അവർക്ക് പാടാൻ കഴിയുമെന്നാണ് സമൂഹ മാധ്യമത്തിൽ പാട്ട് ഏറ്റെടുത്ത സമൂഹമാധ്യമത്തിലെ ചങ്ങാതിമാരുടെ അഭിപ്രായം.