ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന പ്രേതം 2 ലെ പുതിയ ഗാനം എത്തി. 'ഞാനുണ്ട് ഇവിടെ' എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. ഗാനത്തിനു വരികളും സംഗീതവും ഒരുക്കിയത് ആനന്ദ് മധുസൂദനൻ ആണ്. നിധിൻ രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
കേട്ടിരിക്കാൻ സുഖമുള്ളതാണു ഗാനമെന്നും, ജയസൂര്യ വ്യത്യസ്തമായ ലുക്കിൽ എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണെന്നുമാണ് പലരുടെയും കമന്റുകൾ. രഞ്ജിത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയ പ്രേതത്തിന്റെ രണ്ടാം പതിപ്പാണു ചിത്രം.
പ്രേതത്തിലെ ജയസൂര്യയുടെ ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രം നേരിടുന്ന കേസാണു ചിത്രത്തിന്റെ പ്രമേയം. ക്രിസ്മസിനു ചിത്രം തീയറ്ററുകളിലെത്തും