Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സൊടക്ക് മേലെ’ നീരജ്, അതുക്കും മേലെ ഡാൻസ്

Neeraj-Madhav-Wedding-Reception

സ്വന്തം വിവാഹത്തിന്റെ റിസെപ്ഷൻ വേദിയിൽ വീണ്ടും നീരജിന്റെ ഡാൻസ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന റിസെപ്ഷനിലാണ് സൊടക്ക് മേലെ ഉൾപ്പടെയുള്ള ഗാനങ്ങൾക്ക് താരം ഭാര്യ ദീപ്തിക്കൊപ്പം നൃത്തം വച്ചത്. വിവാഹദിവസം നടന്ന റിസെപ്ഷനിൽ നീരജ് നടത്തിയ ഡാൻസും കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. 

ചടങ്ങിൽ മമ്മൂട്ടി, മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളസിനിമാലോകത്തെ നിരവധി ആളുകൾ പങ്കെടുത്തു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. 

ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫിയില്‍ നൃത്ത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട് നീരജ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അരങ്ങേറി. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലൂടെ നായകനായും താരം എത്തി.