പ്രണയത്തിന് വ്യത്യസ്തമായ ഭാവം നൽകുകയാണ് മുകിലേ എന്ന ആൽബം. പ്രകൃതിയും പ്രണയവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് പറയുകയാണ് പുലരൊളി എന്ന ഗാനത്തിലൂടെ. സാഹചര്യങ്ങളെ തരണം ചെയ്യുന്നിടത്താണ് യഥാർഥ പ്രണയം. പ്രണയിക്കുന്നവരുടെ സാഹചര്യം ഏതായാലും അത് പ്രണയത്തെ ബാധിക്കില്ലെന്ന സന്ദേശമാണ് ഈ ഗാനം നൽകുന്നത്. മുകിലേ എന്ന ആൽബം സീരീസിലെ അഞ്ചാമത്തെ ഗാനമാണ് പുലരൊളി.
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ നിരവധി പേർ ഗാനം യുട്യൂബിൽ കണ്ടു. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ഗാനത്തിന് ലഭിക്കുന്നത്. നജീം അർഷാദാണ് ആലാപനം. നവാഗതനായ അർജുനാണ് ആൽബത്തിന്റെ സംവിധായകൻ.