പ്രഭുദേവ പ്രധാന വേഷത്തിലെത്തുന്ന 'ലക്ഷ്മി' യിലെ ഗാനം പുറത്തിറങ്ങി. ഡാൻസിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷ്, കരുണാകരൻ, കോവൈ സരള, ദിത്യ ഭണ്ഡെ, കരുണാകരൻ, സൽമാൻ യൂസഫ് ഖാൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം. സൈന്തവിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കുട്ടികൾക്കായുള്ള ഡാൻസ് ചിത്രമായാണ് ചിത്രം തീയറ്ററുകളിലെത്തുക. ഹിന്ദി റിയാലിറ്റി ഷോയിലൂടെ മികച്ച ഡാൻസറായി തിരഞ്ഞെടുക്കപ്പെട്ട ദിത്യഭണ്ഡെ പ്രഭുദേവയ്ക്കൊപ്പം ചുവടു വെക്കും. അക്ഷന്ത് സിങ്, ജീത് ദാസ് എന്നീ യുവ നർത്തകരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കും.