വിമർശകരെ ട്രോളി ഗോപി സുന്ദർ; നായയ്ക്കൊപ്പം ചിത്രം

വളർത്തുനായയെ നെഞ്ചോടു ചേർത്തു പിടിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ്. '1 n half years of togetherness purushothaman' എന്ന കുറിപ്പോടെയാണ് ഗോപി സുന്ദൻ നായയോടൊപ്പം ഇരിക്കുന്ന ചിത്രം ഷെയർ ചെയ്തത്. 

ഏതാനും ദിവസങ്ങൾക്കു മുൻപ് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രവും ഗോപി സുന്ദർ ഷെയർ ചെയ്തിരുന്നു. സുഹൃത്ത് ഹിരൺമയിക്കൊപ്പം പങ്കുവച്ച ചിത്രത്തെ പരിഹസിച്ച് മുൻഭാര്യ രംഗത്തെത്തിയിരുന്നു. ഗോപി സുന്ദറിന്റെ ഹിരൺമയിക്കൊപ്പമുള്ള ഫോട്ടോയുടെയും താഴെ വന്ന കമന്റുകളുടെയും സ്ക്രീൻ ഷോട്ട് എടുത്ത് പ്രിയ ഗോപി സുന്ദർ ഫെയ്സ് ബുക്കിൽ ഇങ്ങനെ കുറിച്ചു. 'ചിലർ ചിലകാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയിൽ അറിയിച്ചിരുന്നില്ല. ചിലരെ ഇങ്ങനെ സംരക്ഷിക്കുന്നതിൽ അഭിനന്ദനം. ഭാവിയിലും നല്ലത് വരട്ടെ'.

പ്രിയയുടെ ഫെയ്സ് ബുക്ക് പോസ്റ്റിനു പിന്നാലെ 19 വർഷത്തെ സൗഹൃദത്തിന്റെ കഥയുമായി മറ്റൊരു സുഹൃത്തിനൊപ്പമുള്ള ഫോട്ടോയും ഗോപി സുന്ദർ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. ഒടുവിലിപ്പോൾ വളർത്തുനായായ പുരുഷോത്തമനൊപ്പമുള്ള ഫോട്ടോയും പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദർ