ഇതിഹാസങ്ങൾക്കായി 'തൈക്കുടം' പാടി

വ്യത്യസ്തത കൊണ്ട് ആസ്വാദകരെ അമ്പരിപ്പിച്ച മ്യൂസിക് ബാന്റാണ് തൈക്കുടം ബ്രിഡ്ജ്. പ്രഗത്ഭരായ സംഗീത സംവിധായകരുടെയെല്ലാം ഗാനങ്ങൾ തനിമ ചോരാതെ അവർ ആസ്വാദകരിലെത്തിച്ചു. ഒടുവിൽ എ ആർ റഹ്മാനും ഇളയരാജയ്ക്കും സമർപ്പണവുമായി എത്തിയിരിക്കുകയാണ് തൈക്കുടം. 

നൊസ്റ്റാൾജിയ എന്ന പേരിലാണ് പുതിയ അവതരണം. ദേവർ മകനിലെ 'പൊട്രി പാടടി പൊന്നെ' എന്ന ഗാനത്തിലായിരുന്നു തുടക്കം. പിന്നീട് വയലിനും ഗിത്താറിലുമായിരുന്ന കാണികളെ ഇളക്കി മറിച്ച പ്രകടനം. അഞ്ജലി അഞ്ജലി. പൊട്രി പാടടി പൊന്നെ, പൊട്ടുവൈത്ത എന്നീ ഗാനങ്ങളായിരുന്നു അവതരിപ്പിച്ചത്. 

റോക്ക് ബാന്റ് എന്ന മലയാളി സങ്കൽപ്പത്തെ ഇളക്കി മറിച്ച മ്യൂസിക് ബാന്റാണ് തൈക്കുടം. ആദ്യ ആൽബത്തിന് റഹ്മാന്റെ അംഗീകാരം ലഭിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു റഹ്മാന്‍ തൈക്കുടം ബ്രിഡ്ജിനെ അഭിനന്ദിച്ചത്.  സംഗീത സംവിധായകനായ ഗോവിന്ദ് മേനോനും ഗായകനായ സിദ്ധാർത്ഥ് മേനോനും ചേർന്നായിരുന്നു ബാന്റിന് തുടക്കമിട്ടത്. സ്വദേശത്തും വിദേശത്തുമായി തൈക്കുടം നടത്തിയ സംഗീത പരിപാടികള്‍ ശ്രദ്ധനേടി.