ഒടുവിൽ 'ഒടിയനി'ലെ ആ രഹസ്യം പുറത്ത്

ഒടിയൻ എന്ന സിനിമയുടെ സംഗീത സംവിധായകനാകുക എന്നത് ജീവിതത്തിലെ ഏറ്റവും ധന്യമായ നിയോഗങ്ങളിലൊന്നാണെന്ന് എം ജയചന്ദ്രൻ. വാക്കുകൾക്ക് അപ്പുറമാണ് ഇതിലെ അഞ്ച് പാട്ടുകളും അതിൽ നിന്നു കിട്ടുന്ന ആനന്ദവും. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാർ മേനോനും, നിർമാതാവ് ആന്റണി പെരുമ്പാവൂരും, മോഹൻലാലും അർപ്പിച്ച ആത്മവിശ്വാസം മൂലമാണ് ഈ പാട്ടുകൾ നന്നാക്കാൻ കഴിഞ്ഞതെന്നും എം ജയചന്ദ്രൻ പറഞ്ഞു. 

ഒടിയന്‍ സിനിമയ്ക്ക് ഒരു താളമുണ്ട്. നമ്മൾ മുത്തശിക്കഥകളിലും മറ്റു കേട്ട ഒരു താളം. അതേ പറ്റി ഞാൻ. ഒരു സൂചനയായാണ് പറഞ്ഞത്. ഞാൻ പറഞ്ഞ കാര്യങ്ങളെക്കാള്‍ അതുൾക്കൊണ്ട് ജയൻ ഒടിയന്റെ പാട്ടുകൾ തയ്യാറാക്കിയെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോന്റെ അഭിപ്രായം. 

അത് എന്റെ ഭാഗ്യമായി കരുതുന്നു. ഒടിയനില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ ലാൽ തന്നെയാണ്. നാടൻ പാട്ടിന്റെ താളത്തിലുള്ള ഗാനമാണ് മോഹൻലാൽ ആലപിച്ചത്. ഇപ്പോഴാണ് ആദ്യമായി ഇക്കാര്യം പുറത്തു പറയുന്നത്. ഇതുവരെ മോഹൻലാലിന്റെ പാട്ട് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഈ പാട്ടുകൾ മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും ശ്രീകുമാർ മേനോന്‍ കൂട്ടിച്ചേർത്തു. 

മോഹൻലാൽ ഒടിയനിൽ പാടുന്നുണ്ടോ? ആദ്യമായാണ് ഞാനും ഇക്കാര്യം അറിയുന്നതെന്നായിരുന്നു എംജി ശ്രീകുമാറിന്റെ പ്രതികരണം. എന്റെ  സംഗീത ജീവിതത്തിൽ വഴിത്തിരിവാകുന്ന പാട്ടാണ് 'ഒടിയനി'ലേത്. സംഗീത പ്രേമികളുടെ ലൈബ്രറിയിൽ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന പാട്ടുകളാണ് ഇത്. ഒരു മിഠായി പോലെയാണ് ശ്രീകുമാർ മേനോന്‍ ആ ഗാനങ്ങള്‍ മനോഹരമാക്കിയത്. ഇതിൽ ഒരു പാട്ടുപാടാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു. ഈ അഞ്ചു പാട്ടും വ്യത്യസ്തമായവയാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രഭാ വർമ, റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരാണ് ഗാനങ്ങൾ എഴുതിയത്. എംജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, സുദീപ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചു. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണന്റെതാണ് തിരക്കഥ ഒക്ടോബറിൽ ചിത്രം തീയറ്ററിലെത്തും.