Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അനു ബേബി', വീണ്ടും ഗോപി സുന്ദർ മാജിക്

anunagachaithanya

തെലുങ്കിൽ വീണ്ടും തകർപ്പൻ പാട്ടുമായി എത്തുകയാണ് ഗോപി സുന്ദർ. നാഗ ചൈതന്യയും അനു ഇമ്മാനുവലും പ്രധാന വേഷത്തിലെത്തുന്ന ഷൈലജ റെഡ്ഡി അല്ലുഡുവിലേതാണ് പുതിയ ഗാനം. ഗാനത്തിന്റെ ടീസർ ആണ് എത്തിയത്. നഗചൈതന്യയുടെ തകർപ്പൻ നൃത്തച്ചുവടുകൾ ഗാനത്തിനു മാറ്റു കൂട്ടുന്നു.

ഗീതാഗോവിന്ദത്തിലെ 'ഇങ്കേം ഇങ്കേം' കാവലെ എന്ന സുപ്പര്‍ ഹിറ്റ് ഗാനത്തിനു ശേഷം 'ഗോപി സുന്ദർ' വീണ്ടും എത്തുന്ന ഗാനം കൂടിയാണ് ഇത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധി പേർ ഗാനം യുട്യൂബിൽ കണ്ടു. അനുദീപ് ദേവ് ആണ് ഗാനം ആലപിച്ചിരിക്കന്നത്. 

രമ്യ കൃഷ്ണൻ, വിമല കിഷോർ, മുരളി ശർമ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മാധുരി ദാസരിയാണ് ചിത്രത്തിന്റെ കഥ.