'ഐക്കരക്കോണത്തെ ഭിഷഗ്വരൻമാർ' എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ഓൺലൈനിലൂടെ മാത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പ്രളയക്കെടുതിയെ തുടർന്നാണ് തീരുമാനം. 23 നു വൈകിട്ട് ഓഡിയോ റിലീസ് ഓൺലൈനായി നടത്താനാണ് തീരുമാനമെന്നു ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ സോഹൻ റോയ് അറിയിച്ചു.
സംഗീതത്തിനു പ്രധാന്യമുള്ള ചിത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരൻമാർ. എട്ടുഗാനങ്ങളാണു ചിത്രത്തിലുള്ളത്. സോഹൻ റോയിയുടെ വരികൾക്ക് ബി ആർ ബിജുറാം ആണ് സംഗീതം. സുദീപ് കുമാർ, വിനീത് ശ്രീനിവാസൻ, രാജലക്ഷ്മി, അജയ് വാര്യർ, അഖിൽ മേനോൻ, ബിച്ചു വേണു, ശരണ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. സെപ്റ്റംബർ 21 ന് ചിത്രം തീയറ്ററുകളിലെത്തും.