കേരളം നേരിട്ട പ്രളയം പ്രമേയമാക്കി നീരജ് മാധവിന്റെ മ്യൂസിക് വിഡിയോ ശ്രദ്ധേയമാകുന്നു. ദുരന്തത്തിൽ നിന്നും കരകയറിയ മലയാളിയെ സല്യൂട്ട് ചെയ്യുന്ന രീതിയിലാണു 'ഞാന്‍ മലയാളി' എന്ന മ്യൂസിക് വിഡിയോ എത്തിയത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
പ്രളയക്കെടുതിയും അതിജീവനവും ആണു ഗാനത്തിന്റെ പ്രമേയം. നീരജ് മാധവിന്റെ സഹോദരൻ നവനീത് മാധവിന്റെ സംവിധാനത്തിലാണു മ്യൂസിക് വിഡിയോ എത്തുന്നത്.
വരികളും സംഗീതവും റമീസിന്റെതാണ്. മലയാളത്തിൽ റാപ് മ്യൂസിക് ചെയ്തു ശ്രദ്ധേയനായ വ്യക്തിയാണ് റമീസ്. റമീസ് നേരത്തെ ചിട്ടപ്പെടുത്തിയ ഗാനമായിരുന്നു ഇത്.