അനിയൻ ആക്‌ഷൻ പറഞ്ഞു; നീരജ് അഭിനയിച്ചു; ആ ഗാനം പിറന്നത് ഇങ്ങനെ

ആദ്യം സിനിമയില്‍ എത്തിയത് അനിയനാണ്. നവനീത് മാധവ്. മിനി സ്ക്രീനിലെകുട്ടിച്ചാത്തന്‍. പിന്നെ, കേശു, ശിക്കാര്‍, മാണിക്യക്കല്ല് തുടങ്ങിയസിനിമകളില്‍ അഭിനയിച്ചു. പഠനം മുടങ്ങാതിരിക്കാന്‍ സ്ക്രീനില്‍ നിന്ന്അവധിയെടുത്തു. അപ്പോള്‍ പഠനം കഴിഞ്ഞ ചേട്ടനാകട്ടെ സ്ക്രീനില്‍മിന്നിത്തിളങ്ങി. ആ ചേട്ടനാണ് നീരജ് മാധവ്. ദൃശ്യം, ഒരു മെക്സിക്കന്‍അപാരത തുടങ്ങി മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ തലയെടുപ്പോടെ നിന്ന ആചേട്ടന്‍ ഈയിടെ അനിയന് മുന്പില്‍ അനുസരണയുള്ള കുട്ടിയായി.

'ഞാന്‍ മലയാളി', ഇതൊരു സിനിമാ പേരല്ല. പ്രളയത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റമലയാളിയുടെ ഊര്‍ജമാണ്. നീരജ് മാധവ് അഭിനയിച്ച്, അനിയന്‍ നവനീത് മാധവ്. സംവിധാനം ചെയ്ത് മ്യൂസിക് ആല്‍ബം. 'ഞാന്‍ മലയാളി'. അഞ്ചു മിനിറ്റാണ് ഈമ്യൂസിക് ആല്‍ബത്തിന്റെ ദൈര്‍ഘ്യം. 1924നു ശേഷം കേരളം മുങ്ങിയപ്പോള്‍കൈപിടിച്ചുയര്‍ത്തിയത് മലയാളികളുടെ ഐക്യവും ആത്മവിശ്വാസവുമായിരുന്നു.പ്രളയത്തിനു ശേഷം നിരവധിയിടങ്ങളില്‍ നീരജ് മാധവിനെ കണ്ടു. പ്രത്യേകിച്ച്,വയനാട്ടില്‍. ഉരുള്‍പൊട്ടലില്‍ തുടച്ചുനീക്കപ്പെട്ട മലയില്‍ നിന്ന്നീരജിന്റെ ലൈവുകള്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു

ദുരിതാശ്വാസക്യാംപുകളില്‍ ആശ്വാസമായി ഈ യുവനടന്‍ പാഞ്ഞുനടന്നു. കേരളത്തിന്റെചരിത്രത്തില്‍ രേഖപ്പെടുത്തിയ പ്രളയവും അതിജീവനവും മ്യൂസിക് ആല്‍ബമായിപുറത്തിറക്കണമെന്നായിരുന്നു നീരജിന്റെ ആഗ്രഹം. സഹോദരന്‍ നവനീതുമായി ഈആശയം പങ്കുവച്ചു. പ്രളയക്കെടുതിയില്‍ ചേട്ടനോടൊപ്പംഅനിയനുമുണ്ടായിരുന്നു. അങ്ങനെയാണ്, ഞാന്‍ മലയാളിയെന്ന പേരില്‍ മ്യൂസിക്ആല്‍ബം ചെയാന്‍ തീരുമാനിച്ചത്. പ്രളയത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം നീരജ്മാത്രമാണ് ഈ മ്യൂസിക് ആല്‍ബത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

നീരജ്ആദ്യമായി തിരക്കഥയെഴുതിയ ലവ,കുശ സിനിമയില്‍ പാടിയ ആര്‍.സിയാണ് ഈആല്‍ബത്തിലും പാടിയിട്ടുള്ളത്. യുട്യൂബിൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ ഈ മ്യൂസിക് വിഡിയോ