വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സമയത്തു വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെ ആയിരുന്നു എന്ന് ഡ്രൈവറും സുഹൃത്തുമായ അർജുന്റെ മൊഴി. തൃശൂർ മുതൽ കൊല്ലം വരെ വാഹനം ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. എന്നാൽ കൊല്ലത്ത് എത്തിയപ്പോൾ ബാലഭാസ്കർ വാഹനം ഓടിക്കാമെന്ന് പറയുകയായിരുന്നു എന്നും അർജുൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു
കൊല്ലത്തു വച്ച് ബാലഭാസ്കർ വാഹനം ഓടിച്ചു തുടങ്ങി. ലക്ഷ്മിയും മകളും മുന്‍സീറ്റിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്തു പിൻസീറ്റിലുണ്ടായിരുന്ന അർജുൻ മയക്കത്തിലായിരുന്നു എന്നുമാണു മൊഴി.
സെപ്തംബര്‍ 25 നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അർജുനാണു വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനു പുലർച്ചെയാണു മരണത്തിനു കീഴടങ്ങിയത്.
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതിനെ തുടർന്നു ലക്ഷ്മിയെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു.